ഷാരോൺ വധക്കേസിൽ അന്തിമവാദം പൂർത്തിയായി, ശിക്ഷാവിധി തിങ്കളാഴ്ച.

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ശിക്ഷാവിധിയിൻമേൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച.
ഇന്ന് രാവിലെ നെയ്യാറ്റിൻകര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നടന്ന അന്തിമ വാദത്തിൽ പ്രായം പരിഗണിക്കണമെന്നും വിദ്യാർത്ഥിയാണന്നും തുടർപഠനം ആഗ്രഹിക്കുന്നുവെന്നും, മറ്റ് ക്രിമിനൽ കേസ്സുകൾ ഇല്ലെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ്സെന്നും ഒരിക്കലും മന:സ്താപമുണ്ടാകാത്ത പ്രതിയാണ് ഗ്രീഷ്മയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ആയതു കൊണ്ട് പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു.കേസ്സിൻ മേൽ ശക്തമായ വാദപ്രതിവാദങ്ങളാണ് കോടതിയിൽ നടന്നത്. പരമാവധി ശിക്ഷ ഒഴിവാക്കാനുളവാദങ്ങൾ പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചു.

പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാർ നായരും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് അമ്മയെ വെറുതെ വിട്ടത്. കാമുകിയായിരുന്ന ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനുമെതിരെ ഗൂഢാലോചനാ കുറ്റമാണ് ചുമത്തിയിരുന്നത്. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി നൽകിയതെന്നാണ് കേസ്.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.