തിരുവനന്തപുരം: “നിങ്ങളെ നിങ്ങളാക്കിയ ഞങ്ങൾ ആത്മഹത്യ ചെയ്യണോ വേണ്ടയോ ?
ആദ്യം ഞങ്ങളെ പരിഗണിക്കണം ” സംസ്ഥാന പട്ടികജാതി ഡയറക്ടറേറ്റ് ഓഫീസിനു മുന്നിൽ കടങ്ങൾ എഴുതിത്തള്ളണമെന്നാ വശ്യപ്പെട്ടുകൊണ്ട് നടത്തിയ കൂട്ട ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് കവി കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു.
ദലിത് ആദിവാസി ജനവിഭാഗങ്ങളുടെ മുഴുവൻ കടങ്ങൾ എഴുതി തള്ളുന്നതിനും, കിടപ്പാടങ്ങൾ ജപ്തി ചെയ്യാതിരിക്കുന്നതിനും വേണ്ട നടപടികൾ കൈക്കൊള്ളുന്നതിന് സംസ്ഥാന പട്ടികജാതി ഡയറക്ടർക്ക് വിശദമായ നിവേദനം സമർപ്പിച്ചു .
എല്ലാ വില്ലേജുകളിലും
സ്ക്രീനിംഗ് കമ്മിറ്റികൾക്ക് രൂപം കൊടുത്തുകൊണ്ട് വായ്പ കുടിശ്ശിക വരുന്നതിന്റെ യാഥാർത്ഥ കാരണങ്ങൾ വിലയിരുത്തി പരിഹാരം ഉണ്ടാക്കുന്നതിനും, ആദിവാസി കട പരിഹാരത്തിനായി ഒരു സ്ഥിരം കടാശ്വാസ കമ്മീഷൻ രൂപം കൊടുക്കണമെന്ന് ഡയറക്ടറോട് നിവേദകസംഘം ആവശ്യപ്പെട്ടു . നാട്ടിൻമ്പുറങ്ങളിൽ വീട്ടമ്മമാരുടെ കൊല ക്കയറായി മാറിക്കഴിഞ്ഞ മൈക്രോ ഫൈനാൻസ് കമ്പനികളെ നിയന്ത്രിച്ചുകൊണ്ട് ബദൽ വായ്പാ സംവിധാനങ്ങൾക്ക് രൂപം കൊടുക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സമീപ ദിവസങ്ങളിൽ ഡയറക്ടറുമായി വിശദമായ ചർച്ച നടത്തി ഒരു സമീപന രേഖ ഉണ്ടാക്കാൻ തയ്യാറാകണമെന്ന് സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
ജനവിരുദ്ധ ബാങ്കിംഗ് നയങ്ങൾക്കെതിരെ പ്രത്യേകിച്ച് സർഫാസി എന്ന കൊലയാളി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിട്ടുവീഴ്ച ഇല്ലാതെ പൊരുതുന്ന സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം സംഘടിപ്പിച്ച കൂട്ട ധർണ്ണയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിനാളുകൾ പങ്കെടുത്തു. അഡ്വ.പി.എ.പൗരൻ സമരാഹ്വാന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. സമരത്തെ അഭിസംബോധന ചെയ്തുകൊണ്ട് വി.സി.ജെന്നി,
മാഗ്ലിൻ ഫിലോമിന,
അജിത് പച്ചനാടൻ,
പ്രേം ബാബു.P.M , പ്രൊവിന്റ്.P.M ,
പി.ജെ. മാനുവൽ,ഷാജി PK, സേതു സമരം ,
രമേശ് കെ .എ , വിജയന്‍.P.K ,
സി.പി . നഹാസ്,
കെ. പി. പുഷ്കരൻ ,
പി .എ .കുട്ടപ്പൻ, ഹരി .എസ്,
പത്മാവതി കോഴിക്കോട് , സുലോചന അശോകൻ, ഗിരിജ സത്യൻ എന്നിവർ സംസാരിച്ചു .
എല്ലാ ജില്ലകളിലും പ്രചരണ ക്യാമ്പയിൻ നടത്തി 2025 മാർച്ച് മാസം രാജ്ഭവനിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് സമര നേതൃത്വം പറഞ്ഞു . അതിന് മുന്നോടിയായി “വായ്പ കുടിശ്ശികയുടെ പേരിൽ കുട്ടികളെ തെരുവിലേറിയുന്ന രാജ്യം എന്റേതല്ല ” എന്ന മുദ്രാവാക്യമുയർത്തി വിദ്യാർത്ഥികൾ ഒരു ലക്ഷം ഒപ്പു ശേഖരിച്ച് ഇന്ത്യൻ പ്രസിഡന്റിന് നേരിട്ട് സമർപ്പിക്കും.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.