5 July 2026
മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷ തിരുവല്ല കോടതി തള്ളി

ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നില്ലെന്നും ബലാത്സംഗ കുറ്റം നിലനിൽക്കുമെന്നും വ്യക്തമാക്കിയ കോടതി രാഹുലിന്റെ എല്ലാ വാദങ്ങളും തള്ളിക്കളഞ്ഞു.ഇരയുടെ സ്വകാര്യത വെളിപ്പെടുത്തുന്ന തരത്തിലുള്ള സൈബർ ആക്രമണം നടക്കുന്നതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പരാതിക്കാരിയുടെ മൊഴിയിൽ ഒപ്പില്ലെന്ന വാദമടക്കം കോടതി തള്ളിക്കളഞ്ഞു. ഡിജിറ്റൽ ഒപ്പ് മതിയെന്നും നടപടി ക്രമങ്ങളിൽ വീഴ്ചയില്ലെന്നും കോടതി വ്യക്തമാക്കി. ബാഹ്യ സമ്മർദമുണ്ടായെന്ന പ്രതിയുടെ വാദം നിലനിൽക്കില്ല. മൊഴിയുടെ വിശ്വാസ്യത ഉറപ്പുവരുത്താൻ കോടതിക്ക് നേരിട്ട് പരാതിക്കാരി ഇ-മെയിൽ അയച്ചിരുന്നുവെന്നും തിരുവല്ല മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി.