സ്ഥിരംകുറ്റവാളികളെ കാപ്പ ചുമത്തി നാടുകടത്തി
കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്ഥിരമായി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട കുറ്റവാളികളെ കാപ്പ ചുമത്തി നാടുകടത്തി. കരുനാഗപ്പള്ളി, പട. വടക്ക് മുറിയില്‍ പറമ്പില്‍ തെക്കതില്‍ പ്രസന്നന്‍ മകന്‍ ചിക്കു എന്ന പ്രഭാത് (29), കരുനാഗപ്പള്ളി, മരു. തെക്ക് മുറിയില്‍ മഹേശ്വരി ഭവനില്‍ ഗോപകുമാര്‍ മകന്‍ ഗൗതം (21) എന്നിവരെയാണ് കാപ്പ നിയമം ചുമത്തി കൊല്ലം സിറ്റി പോലീസ് ജില്ലയില്‍ നിന്നും പുറത്താക്കിയത്. 2016 കാലയളവ് മുതല്‍ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധികളിലുള്‍പ്പെട്ട സ്ഥലങ്ങളില്‍ വ്യക്തികള്‍ക്ക് നേരെയുള്ള കയ്യേറ്റം, അതിക്രമം, നാശനഷ്ടം വരുത്തല്‍, കൊലപാതകശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് അഞ്ച് ക്രിമിനല്‍ കേസുകളാണ് പ്രഭാതിനെതിരെ നിലവിലുള്ളത്. ഗൗതമിനെതിരെ 2022 കാലയളവ് മുതല്‍ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധികളിലുള്‍പ്പെട്ട സ്ഥലങ്ങളില്‍ കവര്‍ച്ച, മോഷണം, അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കെതിരെ നാല് കേസുകളാണുള്ളത്. കൊല്ലം സിറ്റി പോലീസ് മേധാവി കിരണ്‍ നാരായണന്‍ ഐ.പി.എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍ പ്രകാരം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിത ബേഗം ഐപിഎസ് ആണ് ജില്ലയില്‍ നിന്നും നാട് കടത്തി ഉത്തരവിറക്കിയത്. നിരോധന ഉത്തരവ് ലംഘിച്ച് ഇയാള്‍ കൊല്ലം സിറ്റി പോലീസ് ജില്ലയില്‍ പ്രവേശിച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ 1090, 0476-2620233, 0474-2742265, 9497987035 എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Discover more from News12 INDIA Malayalam
Subscribe to get the latest posts sent to your email.