25 May 2026
WhatsApp Image 2025-05-13 at 9.29.27 PM
സീനിയർ വനിതാ വക്കീലിൻ്റെ ഗുണ്ടായിസം ജൂനിയർ വക്കീലിന് ഗുരുതര പരിക്ക്. മഹിളാ അസോസിയേഷൻ്റെ പ്രതിഷേധം

വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായ ബെയ്‌ലിൻ ദാസ് തന്റെ ജൂനിയർ ആയി പ്രവർത്തിക്കുന്ന അഡ്വ. ശ്യാമിലിക്ക് നേരെ നടത്തിയ ക്രൂരമായ ആക്രമണം ഞെട്ടിക്കുന്നതാണ്. വക്കീൽ ഓഫീസിൽ വെച്ച് മുഖത്തടിച്ചു കൊണ്ടു താഴെ വീഴ്ത്തി, വീണ്ടും അവരെ ആക്രമിച്ച അഡ്വ. ബെയ്‌ലിൻ ദാസിന് അർഹമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മഹിളാ അസോസിയേഷൻ വഞ്ചിയൂർ കോടതിക്ക് മുന്നിലേക്ക് നടത്തിയ പ്രതിഷേധം Dr. TN സീമഉദ്ഘാടനം ചെയ്തു. സഖാക്കൾ മീനാംബിക, പുഷ്പലത, അഡ്വ. കൃഷ്ണകുമാരി തുടങ്ങിയവർ പങ്കെടുത്തു.ആക്രമിയെ ബാർ അസോസിയേഷൻ അംഗത്വത്തിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അഡ്വ.ശ്യാമിലിക്ക് അഞ്ചു മാസം പ്രായമുള്ള കുഞ്ഞുണ്ട്. കണ്ണിനടുത്ത് ഹെയർ ലൈൻ ഫ്രാക്ച്ചർ അടക്കം നിരവധി പരിക്കുകളാണ് ശ്യാമിലിയുടെ മുഖത്തുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *