“തലസ്ഥാനത്തു
ബസ് കയറി ഇറങ്ങി വീട്ടമ്മയ്ക്ക്
ദാരുണ അന്ത്യം.”
ഇന്ന് രാവിലെ 10.15 നു സെക്രട്ടറിയേറ്റിനു മുന്നിൽ ഉണ്ടായ ksrtc ( RNK 183) ബസ് അപകടത്തിൽ ഒരു ജീവൻ പൊലിഞ്ഞു. ഡ്രൈവറുടെ ഭാഗത്തു നിന്നും ഉണ്ടായ അശ്രദ്ധയാണ് അപകടത്തിനു കാരണം.
പേയാട് സ്വദേശിനി ഗീതയാണ് (62) മരണപെട്ടത്.ഭർത്താവിന്റെ മുൻപിൽ വച്ചായിരുന്നു ദാരുണ അന്ത്യം ഉണ്ടായത്.
ഭർത്താവ് പ്രദീപിനോടൊപ്പം, ഈ ബസ്സിൽ തന്നെ പേയാട് നിന്നും വന്ന ഗീത സ്റ്റാച്യു വിൽ ഇറങ്ങി, ബസ്സിന്റെ മുന്നിൽ കൂടി, റോഡ് മുറിച്ചു കടക്കുമ്പോൾ ആയിരുന്നു അപകടം.
ജനറൽ ആശുപത്രിയിൽ പോകാൻ ആയിരുന്നു റോഡ് മുറിച് കടക്കാൻ ശ്രമിച്ചത്.
ഇവർ ബസ്സിന്റെ മുന്നിൽ കൂടി റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നത്, ഡ്രൈവർ കാണാത്തതാണ് അപകടത്തിനു കാരണം.
സെക്രട്ടറിയേറ്റ് സ്റ്റോപ്പിൽ ആളെ ഇറക്കിയ ശേഷം ഡ്രൈർ ബസ് ഗീതയെ ഇടിച്ചിട്ട ശേഷം, മുതുകിൽ കൂടി കയറി ഇറങ്ങി ആയിരുന്നു അന്ത്യം സംഭവിച്ചത്.
സെക്രട്ടറിയേറ്റിനു മുന്നിൽ, ഉണ്ടായിരുന്ന സമരക്കാരും, പോലീസും, കാഴ്ച്ച കണ്ടു ഞെട്ടി പോയി. അവർ ഓടി വന്നു ആശുപത്രിയിൽ എത്തിച്ചെങ്കിലും, മരണപ്പെട്ടു. നിസ്സഹായനായി, മനസിന്റെ സമ നില തെറ്റി ഭർത്താവ് പ്രദീപ് ഒപ്പം ഉണ്ടായിരുന്നു.




