14 June 2026
എഐടിയുസി  പ്രക്ഷോഭ ജാഥയ്ക്ക് തുടക്കമായി

എറണാകുളം:സംസ്ഥാന സർക്കാർ തൊഴിലാളികളുടെ തൊഴിലും കൂലിയും സാമൂഹ്യ സുരക്ഷയും ഉറപ്പു വരുത്തുക, കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 2025 ജനുവരി 17 ന് എ ഐ ടി യു സി നടത്തുവാൻ പോകുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ പ്രചരണാർത്ഥം
ഡിസംബർ 10 മുതൽ 17 വരെ
എറണാകുളം മുതൽ തിരുവനന്തപുരം വരെ പര്യടനം നടത്തുന്ന തെക്കൻ മേഖലാ ജാഥ എഐടിയുസി ദേശീയ വർക്കിംഗ് പ്രസിഡന്റ് ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ എ.ഐ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രനും വൈസ് ക്യാപ്ററൻ സി.പി.മുരളിയും ഡയറക്ടർ അഡ്വ ആർ.സജിലാലുമാണ്.

എറണാകുളം ടൗൺഹാൾ അങ്കണത്തിൽ നടന്ന പൊതുസമ്മേളനത്തിൽ വച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറിയും എഐടിയുസി ദേശീയ വർക്കിംഗ് പ്രസിഡന്റുമായ ബിനോയ് വിശ്വം ജാഥ ഉദ്ഘാടനം ചെയ്തു.

സംഘാടകസമിതി ചെയർമാൻ കെ എൻ ഗോപി അധ്യക്ഷൻ ആയിരുന്നു. ജനറൽ കൺവീനർ ടി സി സഞ്ജിത്ത് സ്വാഗതം പറഞ്ഞു.ജാഥാ ജാഥാ ക്യാപ്റ്റൻ കെ പി രാജേന്ദ്രൻ, വൈസ് ക്യാപ്റ്റൻ സി പി മുരളി, ഡയറക്ടർ അഡ്വ:ആർ സജിലാൽ ജാഥാ അംഗങ്ങളായ വാഴൂർ സോമൻ എംഎൽഎ, പി രാജു, അഡ്വ: വി. ബി ബിനു, പി.വി സത്യനേശൻ, അഡ്വ:ഗോവിന്ദൻ പള്ളിക്കാപ്പിൽ,അഡ്വ ജി ലാലു,എ. ശോഭ,
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല സദാനന്ദൻ,ജില്ലാ സെക്രട്ടറി കെ എം ദിനകരൻ, പി എ ജിറാർ എന്നിവർ പ്രസംഗിച്ചു.
സമാപനം 17ന് വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം ഗാന്ധി പാർക്കിൽ വച്ച് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും.

കാസർഗോഡ് മുതൽ തൃശൂർ വരെ പര്യടനം നടത്തുന്ന വടക്കൻ മേഖലാ ജാഥയുടെ ക്യാപ്റ്റൻ എ.ഐ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസും വൈസ് ക്യാപ്റ്റൻ കെ കെ അഷ്റഫും ഡയറക്ടർ കെജി ശിവാനന്ദനുമാണ്. കാസർകോട് വെച്ച് സി പി ഐ ദേശീയ എക്സി: അംഗം പി സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്തു. ഡിസം: 17 ന് ജാഥ തൃശൂരിലെ ഇരിങ്ങാലക്കുടയിൽ സമാപിക്കും. സമാപന സമ്മേളനം സിപിഐ സംസ്ഥാന അസി സെക്രട്ടറി പി.പി. സുനീർ എം.പി.ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *