ഓച്ചിറ:പതിനാറുവയസുകാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ പ്രതി പിടിയില്‍. ആലപ്പാട് ശ്രയിക്കാട് ചെമ്പകശ്ശേരിയില്‍ ശാന്തന്‍ മകന്‍ ജിതിന്‍ കുമാര്‍(36) ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. സാമൂഹിക മാധ്യമം വഴി പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ച പ്രതി, പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടിലെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുമ്പാകെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഓച്ചിറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും കവര്‍ച്ച നടത്തിയതിനും കേസുകള്‍ നിലവിലുണ്ട്. ഓച്ച പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ നിയാസിന്റെ നേതൃത്തില്‍ എസ്.ഐ സുനില്‍ എ.എസ്.ഐ മിനി എസ്.സി.പി.ഒ അനു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.




