കൃഷി വകുപ്പിലെ ജീവനക്കാരുടെ അനവസരത്തിലുളള സ്ഥലം മാറ്റങ്ങളിൽ മന്ത്രി ഇടപെട്ടു.നിർത്തിവച്ചു.

തിരുവനന്തപുരം:കൃഷി വകുപ്പിലെ അനവസരത്തിലുള്ള സ്ഥലം മാറ്റങ്ങളിൽ മന്ത്രി നേരിട്ട് ഇടപെട്ടു നിർത്തിവയ്പ്പിച്ചു. കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ കൃഷി ആഫീസിലെ സീനിയർ ക്ലർക്ക് മനോജിനെയാണ് ബാലുശ്ശേരിയിലേക്ക് സ്ഥലം മാറ്റപ്പെട്ടത്. വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം. ജീവനക്കാരൻ സ്ഥലം മാറ്റത്തിനെതിരെ കോടതിയെ സമീപിക്കുകയും. കോടതി ഇടപെട്ട് നിലവിലുള്ള സ്ഥലത്തേക്ക് തിരിച്ച് പോസ്റ്റ് ചെയ്തു എന്നാൽ വീണ്ടും സ്ഥലം മാറ്റാനുള്ള നീക്കത്തിലാണ് കൃഷി വകുപ്പു ഡയറക്ടർ അദീലാ അബ്ദുള്ള ഐ എ എസ്. തൃശൂർ പ്രിൻസിപ്പൽ കൃഷി ഓഫീസിലെ സായുജ് കൃഷ്ണനെയും സ്ഥലം മാറ്റാനുള്ള ഫയൽ തയ്യാറാക്കിയിരുന്നു. കൃഷി വകുപ്പിലെ എക്സാറ്റാബ്ലിഷ്മെൻ്റ്സെക്ഷൻ ക്ലർക്ക് സ്മിതയേയും സ്ഥലം മാറ്റാനുള്ള നീക്കമാണ് മാന്ത്രി നേരിട്ട് ഇടപെട്ട് തടഞ്ഞത്. കൃഷി വകുപ്പിൽ നിലവിൽ ഓൺലൈൻ സ്ഥലം മാറ്റമാണ് നടക്കുന്നത്. സംസ്ഥാനത്ത് ഓൺലൈൻ സ്ഥലംമാറ്റം ആദ്യം ആരംഭിച്ചത് കൃഷി വകുപ്പിലാണ്. മന്ത്രി സുനിൽകുമാറിൻ്റെ ശ്രമഫലമായിട്ടാണ് ആദ്യം തന്നെ കൃഷി വകുപ്പിൽ നടപ്പാക്കിയത്. സ്ഥലം മാറ്റത്തിൽ സുതാര്യത നിലനിൽക്കെ കാലകാലങ്ങളിൽ വരുന്ന ഡയറക്ടറന്മാർ അവരുടെ ഇഷ്ടം നടപ്പിലാക്കാനാണ് ശ്രമമെന്ന് സർവീസ് സംഘടനകൾ ആരോപണം ഉന്നയിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി ജോയിൻ്റ് കൗൺസിൽ സമരരംഗത്താണ്. കൃഷി വകുപ്പു ഡയറക്ടർക്കെതിരെയാണ് സംഘടനയുടെ സമരപരിപാടി നടക്കുന്നത് ഇത് ശ്രദ്ധയിൽപ്പെട്ട കൃഷി മന്ത്രി പി പ്രസാദ് നേരിട്ട് ഇടപെട്ടാണ് സ്ഥലംമാറ്റം മാറ്റിവയ്ക്കാൻ നിർദ്ദേശിച്ചത്.

സ്ഥലം മാറ്റങ്ങൾക്കെതിരെ ജോയിൻ്റ് കൗൺസിലിൻ്റെ പ്രതിഷേധം.

കൃഷി വകുപ്പിൽ സംസ്ഥാന സർക്കാരിൻ്റെ കർഷക ക്ഷേമ, കാർഷിക വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കും വിധം ജീവനക്കാരെ ജില്ല വിട്ടും, സീറ്റ് മാറ്റിയും സ്ഥലം മാറ്റി ഉത്തരവാക്കിയ കൃഷിഡയറക്ടറുടെ തീരുമാനത്തിൽ ജോയിൻ്റ് കൗൺസിൽ പ്രതിഷേധിച്ചു. സ്ഥലം മാറ്റ നടപടികൾ പിൻവലിക്കുന്നതുവരെ തുടർച്ചയായ സമരം ഉണ്ടാകുമെന്ന് ജോയിൻ്റ് കൗൺസിൽ ചെയർമാൻ KP ഗോപകുമാർ വ്യക്തമാക്കി.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.