14 June 2026
കെ എസ് ആർ ടി സി യിലെ ഉദ്യോഗസ്ഥനെ മുഖത്തടിച്ച് വീഴ്തിയ മറ്റൊരു ഉദ്യോഗസ്ഥന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതായി പരാതി.

തിരുവനന്തപുരം: കോടതിയും സർക്കാരും പലവിധ തീരുമാനങ്ങളും ഉത്തരവുകളും നടപ്പിലാക്കാറുണ്ട് ഇത് താഴെ തട്ടിൽ നടപ്പിലാക്കേണ്ടത് ഉദ്യോഗസ്ഥരാണ് എന്നാൽ അവർ സ്വയം നിയമം നിർമ്മിച്ച് ജൂഡിഷ്യറിയിലെ തീരുമാനവും എക്സിക്യൂട്ടീവിൻ്റെ തീരുമാനവും മാറ്റിവയ്ക്കും. കഴിഞ്ഞ ദിവസം KSRTC യിൽ ഉണ്ടായ ഒരു മർദ്ദനവുമായി ബന്ധപ്പെട്ട് കെ.എസ് ആർ ടി സി ഇൻസ്പെക്ടർ സ്റ്റേഷനിൽ പരാതി നൽകുകയും പരാതിക്കാധാരമായ വിഷയത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു എന്നാൽ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു എന്നാണ് പരാതി. ജോലിയിലിരിക്കെ ഉദ്യോഗസ്ഥൻ്റെ പ്രവർത്തനം തടസപ്പെടുത്തിയാൽ ഇവിടെ നിയമങ്ങൾ ഉണ്ടെന്നിരിക്കെ അതും ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ വിടുക എന്നു പറഞ്ഞാൽ ജീവനക്കാർക്കിടിയിൽ അതൃപ്തി ഉണ്ടാകും.ഭരണകക്ഷി യൂണിയൻ്റെ സമ്മർദ്ദം മൂലം സ്റ്റേഷൻ ജാമ്യം നൽകി വിട്ടയക്കുകയാണുണ്ടായത്. മുൻ യൂണിറ്റ് ഓഫീസറെ വാളുകൊണ്ട് വെട്ടാൻ ശ്രമിച്ചതടക്കം നിരവധി കേസിൽ പ്രതിയാണ് ഷാബു .KSRTC യിലെ കണ്ടക്ടർ, ഡ്രൈവർ വിഭാഗം ജീവനക്കാർ ഓരോ ദിവസവും 25 ലക്ഷം യാത്രക്കാരുമായി നിരന്തരം ഇടപെടുന്നവരാണ്. ജീവനക്കാർ KSRTC ക്ക് വേണ്ടി ഔദ്യോഗിക കൃത്യ നിർവഹണത്തിൽ എർപ്പെടുമ്പോൾ സാമൂഹ്യ വിരുദ്ധരുടെ അക്രമത്തിന് പലപ്പോഴും ഇടയാകാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ജീവനക്കാരുടെ പരാതിയിൻമേൽ കേസെടുക്കുമ്പോൾ പ്രതികൾക്ക് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയക്കുന്നത് അക്രമം വീണ്ടും തുടരാനുള്ള പ്രോൽസാഹനമായി മാറാൻ സാധ്യത കൂടുതലാണെന്ന് KSRTC പറയുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന KSRTC ഇൻസ്പെക്ടറെ മർദ്ധിച്ച പ്രതി മുൻപും സമാന സ്വഭാവമുള്ള അക്രമങ്ങൾ നടത്തിയതിൻ്റെ പേരിൽ നടപടികൾ ഉണ്ടായിട്ടുള്ളയാളാണെന്നിരിക്കെ ടിയാനെ ഹിസ്റ്ററി പരിശോധിക്കാതെ മ്യുസിയം പോലീസ് നടപടി സ്വീകരിച്ചതിൽ ദുരുഹതയുണ്ട്.ബഹു.KSRTC ചെയർമാൻ& മാനേജിംഗ് ഡയറക്ടറുടെ നിർദ്ദേശ പ്രകാരം പ്രതിയായ ഡ്രൈവർ ശ്രീ.VS .ഷാബുവിനെ KSRTC വിജിലൻസ് ഡയറക്ടർ സസ്പെൻ്റ് ചെയ്യുകയുണ്ടായിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിച്ചതിന് രണ്ട് മാസം മുൻപ് KSRTC സസ്പെൻ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *