ഇത് സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്ന പോസ്റ്ററാണ്.ഒരു ജീവനക്കാരൻ്റെ പ്രതികരണം, ഇത് ചിലപ്പോൾ ഒരായിരം ജീവനക്കാരുടെ പ്രതികരണമാകാം.
എന്ത് ആനുകൂല്യം??
1. 2024 ൽ നടപ്പാകേണ്ട ശമ്പള പരിഷ്കരണം പ്രഖ്യാപിച്ചോ?
2. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന 2016 ലെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചോ??
3. കുടിശ്ശിഖയുള്ള 19% ക്ഷാമബത്ത പ്രഖ്യാപിച്ചോ?
4. അവസാനം അനുവദിച്ച 2 ഗഡു ക്ഷാമബത്ത ഉത്തരവിലെ അരിയർ പ്രഖ്യാപിച്ചോ?
5. മെഡിസെപ്പിൽ സർക്കാർ വിഹിതം പ്രഖ്യാപിച്ചോ??
6. 2019 ലെ ശമ്പള പരിഷ്കരണ ഉത്തരവിലെ 4 ഗഡുവായി ലഭിക്കേണ്ട അരിയർ തരുമെന്ന് പറഞ്ഞോ??
7. HBA നടപ്പാക്കിയപ്പോൾ 6% ൽ കൂടുതലായി ബാങ്ക് ഈടാക്കുന്ന പലിശ തിരികെ നൽകുമെന്ന പ്രഖ്യാപനം ഉണ്ടായോ?
8. പെൻഷൻ പ്രായം ഉയർത്തിയോ?
9. ക്ലാസ് 4 ജീവനക്കാരുടെ പ്രമോഷൻ 40% ആയി ഏകീകരിക്കണമെന്ന ആവശ്യം നടപ്പാക്കിയോ?
10. ലീവ് സറണ്ടർ പണാമായി നൽകുമെന്ന് പ്രഖ്യാപിച്ചോ??
എന്താണ് ഈ ബജറ്റ് ജീവനക്കാർക്ക് നൽകിയത്??എന്നവസാനിപ്പിക്കുമ്പോൾ. വയനക്കാർക്ക് ചില സംശയങ്ങൾ ഉണ്ടാകും. ഉണ്ടാകാതിരിക്കാം. പക്ഷേ നാം പറയുന്നതും പ്രവർത്തിയും ഒന്നാകണം അതാണ് ഇടതുപക്ഷ സർക്കാർ എന്ന നിലപാട് ഇനിയും ആവർത്തിക്കുക വേണം.




