എളമരം കരീമിൻ്റെ പ്രസ്താവന വിവാദമായി,ഞങ്ങളെ വളഞ്ഞിട്ട് ആക്രമിക്കുമെന്ന് പറയുന്നത് സ്ത്രീപക്ഷത്തോടുള്ള സമീപനമാണോ ?

തിരുവനന്തപുരം: ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ്ന്മാരെ അക്ഷേപിക്കാനിറങ്ങിയ സി.ഐ ടി യു നേതാവിൻ്റെ നിലപാടിൽ പ്രതിഷേധം.ആശമാരുടെ ഓണറേറിയം തടഞ്ഞുവയ്ക്കുകയും വെട്ടിക്കുറവ് വരുത്തുന്നതും   ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ്ന്മാരാണെന്ന് സി.ഐ റ്റി യു നേതാവ് എളമരം കരീമിൻ്റെ പ്രസ്താവന വേദയുളവാക്കുന്നതാണെന്ന് സംഘടന നേതാക്കൾ പറഞ്ഞു.ഞങ്ങളെ വളഞ്ഞിട്ട് ആക്രമിക്കുമെന്ന് പറയുന്നത് സ്ത്രീപക്ഷത്തോടുള്ള സമീപനമാണോ എന്ന് ചിന്തിക്കണം. ആശ വർക്കന്മാർക്ക് ഓണറേറിയം നൽകുന്നത് സർക്കാരാണ്, അവർ ചെയ്യുന്ന ജോലിക്കനുസരിച്ചാണ് ഓണറേറിയം നിശ്ചയിക്കുന്നത്. അർഹമായ ജോലി ചെയ്യാത്തവർക്ക് വെട്ടിക്കുറവ് വരുത്തുന്നത് സർക്കാർ നിർദ്ദേശമാണ്. ഉത്തരവ് പ്രകാരം മാത്രമെ അത് അനുവദിക്കാനാകു. ഇങ്ങനെയിരിക്കെ ഞങ്ങളെ അക്ഷേപിക്കുന്ന പ്രസ്താവന പിൻവലിക്കണമെന്ന് ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് ആൻ്റ് സൂപ്പർവൈസേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് മേരി ജോസഫും സെക്രട്ടറി ജയശ്രീ പി.കെയും ആവശ്യപ്പെട്ടു.ആശമാരുടെ സമരവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പു ഡയറക്ട്രേറ്റ് പടിക്കൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സി. ഐ ടി യു അഖിലേന്ത്യ നേതാവ് നടത്തിയ പ്രസ്താവനയാണ് നേഴ്സ്മാരെ ചൊടിപ്പിച്ചത്.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.