തിരുവനന്തപുരം:കേരള ധനകാര്യ മന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ സർവീസ് പെൻഷൻകാർക്കായി കുടിശിക ഇനത്തിൽ ഈ മാസം നൽകാൻ 600 കോടി രൂപ മാറ്റിവെച്ചത് സ്വാഗതാർഹമായ തീരുമാനമാണ്. മാത്രമല്ല മുതിർന്ന പൗരന്മാർക്കായി വയോജന പാർക്കുകളും തുറന്ന വ്യായാമ കേന്ദ്രങ്ങളുമടക്കം 50 കോടി രൂപയുടെ പദ്ധതിയും അനുവദിച്ചിട്ടുള്ളതും അഭിനന്ദാർഹമാണ്. എന്നാൽ ഇനിയും ലഭിക്കാനുള്ള ക്ഷാമാശ്വാസത്തെ സംബന്ധിച്ചും പെൻഷൻ പരിഷ്ക്കരണം സംബന്ധിച്ചും ബജറ്റ് മൗനം പാലിച്ചിരിക്കുന്നത് നിരാശാജനകമാണെന്ന് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന പ്രസിഡൻ്റ് സുകേശൻ ചൂലിക്കാടും ജനറൽ സെക്രട്ടറി എൻ. ശ്രീകുമാറും അഭിപ്രായപ്പെട്ടു.




