സിപിഎം സംസ്ഥാന സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടിൻ മേലുള്ള പൊതു ചർച്ച തുടങ്ങി.

കൊല്ലം: സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടിൻ മേലുള്ള പൊതു ചർച്ചതുടങ്ങി.  സംസ്ഥാന സെക്രട്ടറി എ വി ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിൽ ഇന്നലെ ഗ്രൂപ്പ് ചർച്ച പൂർത്തിയായിരുന്നു. ആകെ അഞ്ചര മണിക്കൂർ ചർച്ചയാണ് റിപ്പോർട്ടിന്മേൽ നിശ്ചയിച്ചിരിക്കുന്നത്.
സർക്കാരിൻറെ പ്രവർത്തനങ്ങളെ സംബന്ധിച്ചും സംഘടനാപരമായ പ്രശ്നങ്ങളെ സംബന്ധിച്ചും പൊതു ചർച്ചയിൽ അഭിപ്രായങ്ങളും വിമർശനങ്ങളും ഉയരും . സർക്കാരിന് നല്ല സർട്ടിഫിക്കറ്റ് നൽകാൻ ജില്ലകളിൽ നിന്ന് സംസാരിക്കുന്ന പ്രതിനിധികൾ തയ്യാറാകുമോ എന്നതാണ് അറിയാനുള്ളത്.

സംസ്ഥാന സെക്രട്ടറി കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൽ സിപിഎം വോട്ടുകൾ ബിജെപിയിലേക്ക് മറിയുന്നതും, ചില സാമ്പത്തിക ഇടാപാടുകളും, നേതാക്കൾ ജനങ്ങളിലേക്ക് ചെല്ലുന്നില്ല എന്നതടക്കം ഉള്ള പരാമർശങ്ങൾ ഉണ്ടായിരുന്നു. ഇതെല്ലാം ചർച്ചാ വിഷയമാകും.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading