14 June 2026
IMG-20250207-WA0008

ബജറ്റിൽ കൊട്ടാരക്കരയും കൊല്ലവു കോളടിച്ചു, ക്ഷേമ പെൻഷൻ കൂട്ടിയില്ല


തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിൻ്റെ ഇടതുപക്ഷ സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റിൽ കൊല്ലം ജില്ലയും ധനമന്ത്രിയുടെ മണ്ഡലമായ കൊട്ടാരക്കരയും കോളടിച്ചു. നിരവധി പദ്ധതികളുടെ പ്രഖ്യാപനത്തിൽ കൊല്ലം മുൻപന്തിയിലാണ്. ക്ഷേമ പെൻഷൻ വർധനയില്ലെന്നും മൂന്ന് ഗഡുകുടിശിഖ നൽകുമെന്നും ധനമന്ത്രി പറഞ്ഞു.

ക്ഷേമ പെൻഷൻ കുടിശിഖ മൂന്ന് ഗഡു നൽകും.

ചാമ്പ്യൻസ് ബോട്ട് ലീഗിന് 8.92 കോടി വകയിരുത്തി

ഇ-ഹെൽത്ത് പദ്ധതിയ്ക്കായി 27 കോടി രൂപാ വകയിരുത്തി.

108 ആംബുലൻസുകൾക്കായി 80 കോടി നീക്കിവെച്ചു.

സ്പോർട്‌സ് കൗൺസിലിന് 39 കോടി നൽകും

എം എൻ ലക്ഷം വീടുകളുടെ നവീകരണത്തിന് 10 ലക്ഷം കോടി നീക്കി വെച്ചു.

ആർ സി സിക്ക് 75 കോടി നീക്കി വെച്ചു.

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിന് ട്രിഡയ്ക്ക് 7 കോടി രൂപ നൽകും

മികച്ച മാധ്യമ പ്രവർത്തകർക്ക് നൽകുന്ന കേസരി സ്മാരക അവാർഡ് തുക ഒന്നര ലക്ഷമായി ഉയർത്തി.

കേരള പ്രസ് അക്കാഡമിയ്ക്ക് 7.5 കോടി രൂപാ വകയിരുത്തി

വിഞ്ജാന കേരളം വികസന കാമ്പയിനായി 20 കോടി നൽകും

കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ 10 കോടി.

പട്ടികജാതി വികസനത്തിന് 3236.85 കോടി രൂപ വകയിരുത്തി.

മഴവിൽ പദ്ധതിയ്ക്കായി 5.5 കോടി വകയിരുത്തി.

ബജറ്റ് ,  ശാസ്താംകോട്ട ടൂറിസം വികസനത്തിന് ഒരു കോടി

തിരുവനന്തപുരം: ഇടതു പക്ഷ സർക്കാരിന്റെ പുതിയ ബഡ്ജറ്റിൽ ശാസ്താംകോട്ട ടൂറിസം പദ്ധതിയ്ക്കായി ഒരു കോടി രൂപാ ബജറ്റിൽ നീക്കി വെച്ചു.

കൊല്ലത്ത് മറീന നിർമ്മാണത്തിന് 5 കോടി രൂപ വകയിരുത്തി

എം ടി വാസുദേവൻ നായർക്ക് തുഞ്ചൻ പറമ്പിൽ സ്മാരകം നിർമ്മിക്കാൻ 5 കോടി രൂപ നൽകും.

ഹൈദ്രാബാദിൽ കേരള ഹൗസ് നിർമ്മിക്കാൻ 5 കോടി രൂപാ നീക്കിവെച്ചു.

ശ്രീ നാരായണ ഗുരു ഓപ്പൺ സർവ്വകലാ ശാലയ്ക്ക് സ്ഥലം വാങ്ങി കെട്ടിടം പണിയാൻ 30 കോടി നീക്കി വെച്ചു.

കിൻഫ്രയുടെ കാക്കനാട് എക്സിബിഷൻ സെൻ്ററിന് 20 കോടി ബജറ്റിൽ നീക്കി വെച്ചു.

ടെക്നോ പാർക്കിന് 21 കോടി വകയിരുത്തി

ഐ ടി വികസനത്തിന് 517 കോടി രൂപാ നീക്കി വെച്ചു.

തീരദേശ വികസനത്തിന് 75 കോടി രൂപാ വകയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *