തിരുവനന്തപുരം സർക്കാർ ഓഫീ സുകളിലെ വാട്‌സാപ്പ് ഗ്രൂപ്പുകൾ ഔദ്യോഗിക സംവിധാനമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. നവ മാധ്യമങ്ങളിലൂടെ വകുപ്പുകളു ടെ ദൈനംദിന കാര്യങ്ങൾ നിർവ ഹിക്കുന്നതിന് സർക്കാർ അനുമ തി നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സർക്കാർ ഉത്തരവുകളും നിർദേ ശങ്ങളും ഔദ്യോഗിക സംവിധാന ങ്ങളിലൂടെ മാത്രമേ കൈമാറാവൂ വെന്ന് നിർദേശിച്ചിട്ടുണ്ടെങ്കിലും മിക്ക ഓഫീസുകളിലും ഇത് ലംഘി ക്കപ്പെടുന്നുണ്ട്. ഓഫീസ് മേലധി കാരികൾ തുടങ്ങുന്ന വാട്സാപ്പ് ഗ്രൂ പ്പുകൾക്ക് ഔദ്യോഗിക പരിവേഷം ലഭിക്കാറുണ്ട്. ഇത് നിയമാനുസൃതമ ല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. യു.എ. ലത്തീഫിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.




