
കെ എസ് ആർ ടി സി യിൽ ടി ഡി എഫ് സമരം തുടങ്ങി
തിരുവനന്തപുരം:കെഎസ്ആർടിസിയിൽ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ ( ടിഡിഎഫ്) പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് തുടങ്ങി. 12 പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം എല്ലാ മാസവും അഞ്ചിനു മുൻപ് നൽകുമെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും ശമ്പളം നൽകുന്നത് മാസം പകുതിയോടെയാണ് ഇതാണ് സമരത്തിന്റെ പ്രധാന കാരണം. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങക്കായി
പ്രഖ്യാപിച്ച സമരം ഒഴിവാക്കാനായി ഗതാഗത മന്ത്രിയോ തൊഴിൽ വകുപ്പോ ചർച്ചക്ക് തയ്യാറായില്ല പകരം പ്രഹസനത്തിനായി സിഎംഡി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഡയസ്നോൺ പ്രഖ്യാപിച്ചു പണിമുടക്ക് അട്ടിമറിക്കാനുള്ള നീക്കം വിലപോവില്ലെന്നും സമാധാനപരമായി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ടിഡിഎഫ് സംസ്ഥാന പ്രസിഡൻറ് തമ്പാനൂർ രവി, വർക്കിംഗ് പ്രസിഡണ്ട് എം വിൻസെന്റ് എംഎൽഎ ജനറൽ സെക്രട്ടറി വി എസ് ശിവകുമാറും അറിയിച്ചു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.