5 July 2026
കരുനാഗപ്പള്ളിയിൽ നിർത്തിയിട്ടിരുന്ന കാർ അജ്ഞാതൻ തീയിട്ട് നശിപ്പിച്ചു

കരുനാഗപ്പള്ളി: നിർത്തിയിട്ടിരുന്ന കാർ അജ്ഞാതൻ അഗ്നിയ്ക്ക് ഇരയാക്കിയതായി പരാതി. തഴവ എ വി എച്ച് എസ് ജംഗ്ഷന് സമീപമാണ്  റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ ഇന്നലെ രാത്രിയോടെയാണ് കാർ അഗ്നിക്കിരയായത്. നാല് മാസത്തിലധികമായി കാർ റോഡിൽ നിറുത്തി ഇട്ടിരിക്കുകയായിരുന്നു. ആദ്യം സ്വഭാവിക തീപിടിത്തമാണെന്നാണ് കരുതിയത്. പിന്നീട് സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കത്തിച്ചതാണെന്ന് കണ്ടെത്തിയത്. കരുനാഗപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *