14 June 2026
ലോകപ്രശസ്ത തബല വിദ്വാൻ ഉസ്‌താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. (73) വയസ്സായിരുന്നു .

ലോകപ്രശസ്ത തബല വിദ്വാൻ ഉസ്‌താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. (73) വയസ്സായിരുന്നു അദ്ദേഹത്തിന്. ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം. തബലയെ ലോകപ്രശസ്‌തിയിലേക്ക്‌ ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് സാക്കിർ ഹുസൈൻ. മലയാളത്തിലെ ‘വാനപ്രസ്ഥം’ അടക്കമുള്ള ഏതാനും സിനിമകൾക്കും സംഗീതം നൽകിയിട്ടുണ്ട്. മുംബൈയുടെ പ്രാന്തപ്രദേശമായ മാഹിമിലാണ് സാക്കിർ ഹുസൈൻ ജനിച്ചത്. മൂന്ന് വയസ്സ് മുതൽ സംഗീതത്തിൽ അഭിരുചി കാണിച്ചു.സാക്കിർ ഹുസൈന്റെ വിയോഗത്തിൽ ആദരാജ്ഞലി അർപ്പിച്ച് നിരവധി കലാ- രാഷ്ട്രീയ- സാംസ്കാരിയ പ്രമുഖർ എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *