Kerala Latest News India News Local News Kollam News

മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ മലയാളിയെ വെട്ടിക്കൊന്ന സംഭവത്തില്‍ ദുരൂഹത.

കോലാപൂര: മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ മലയാളിയെ വെട്ടിക്കൊന്ന സംഭവത്തില്‍ ദുരൂഹത.കൊല്ലം, കൊട്ടാരക്കര സ്വദേശി ഗിരീഷ് പിള്ളയെ ആണ് അജ്ഞാതർ കൊലപ്പെടുത്തിയത്. കോലാപ്പൂരിലെ ടയർ കടയ്ക്കകത്ത് ഇന്നലെ രാത്രിയാണ് വെട്ടേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വർഷങ്ങളായി കോലാപ്പൂരിൽ ടയർ കട നടത്തുകയായിരുന്നു. ഇന്നലെ രാത്രി ഫോണിൽ ലഭിക്കാത്തതിനെത്തുടർന്ന് ഭാര്യ കോലാപ്പൂരിലെ സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. പ്രതികളെ കുറിച്ച് സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading