ന്യൂഡെല്‍ഹി:എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിന ആഘോഷത്തിന് ഒരുങ്ങി രാജ്യം.
നാളെ രാവിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തും.രാജ്യ തലസ്ഥാനത്ത് പഴുതടച്ച സുരക്ഷാക്രമീകരണങ്ങൾ.ഡൽഹി ഡൽഹി നഗരത്തിൽ പെട്രോളിങ്ങും ശക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുന്നതോടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമാകും.തുടർന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. വികസിത ഭാരതം എന്നാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിന പ്രമേയം.
സ്ത്രീകളും കർഷകരും യുവാക്കളും തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വിശിഷ്ടാതിഥികൾ. ചെങ്കോട്ടയിലും പരിസരത്തും അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
പതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും 3000ത്തിലധികം ട്രാഫിക് ഉദ്യോഗസ്ഥരെയും വിന്യസിക്കും.
ആന്റി ഡ്രോൺ ആന്റി എയർക്രാഫ്റ്റ് സംവിധാനങ്ങളും സ്ഥാപിച്ചു.
ചെങ്കോട്ടയ്ക്ക് സമീപം പട്ടം പറത്തുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനപാതകളിൽ ബാരിക്കേഡുകളും താൽക്കാലിക നിരീക്ഷണ പോസ്റ്റുകളും സ്ഥാപിച്ചു.
മാളുകൾ റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി തിരക്കേറിയ ഇടങ്ങളിലെല്ലാം പോലീസും അർദ്ധസൈനിക വിഭാഗവും സുരക്ഷ ഒരുക്കിയിട്ടുണ്ട്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു കൊണ്ടുള്ള പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. സ്തുത്യർഹ സേവനത്തിനുള്ള മെഡലിൻ
9 പേർക്കും വിശിഷ്ട സേവനത്തിനുള്ള മെഡലിന് എഡിജിപി എച്ച് വെങ്കിടേഷും
അർഹരായി
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.