മലപ്പുറത്തുനിന്ന് അഞ്ച് വര്‍ഷത്തിനിടെ പിടികൂടിയത് 123 കോടിയുടെ 150 കിലോ സ്വര്‍ണവും ഹവാല പണവും; അതിന്റെ പ്രതികരണമാണ് കാണുന്നത്’; അൻവറിന്റെ അവകാശവാദങ്ങള്‍ അന്വേഷിക്കാന്‍ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി.;
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പോലീസ് നടത്തിയ പരിശോധനയില്‍ ഉണ്ടായ അസ്വാരസ്യങ്ങളാണ് സിപിഎം-ആര്‍എസ്എസ് ബന്ധമെന്ന ആരോപണത്തിന് പിന്നിലെ പ്രധാന പ്രേരകഘടകമെന്നും അദ്ദേഹം പറഞ്ഞു. ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിഇക്കാര്യങ്ങൾ പറഞ്ഞത്.
ഉന്നത പോലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും ഉന്നത ആര്‍എസ്എസ് നേതാക്കളുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന ആരോപണത്തെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
പ്രായപരിധി മാനദണ്ഡപ്രകാരം, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സ്ഥാനങ്ങളിൽനിന്ന് താൻ മാറണോയെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. വ്യക്തിയല്ല. പാർട്ടി കോൺഗ്രസിൽ പല മാറ്റങ്ങളും ഉണ്ടാകാം കൂട്ടായ തീരുമാനമാണ്. ഞാൻ എന്നും പാർട്ടിക്ക് വിധേയനാണ്.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.