വർഷം കുറച്ചു പുറകിലേക്ക് സഞ്ചരിക്കണം അന്ന്
പി.വി.അൻവർ ഇപ്പോൾ കാണുന്ന ബലവാനായ അൻവർ അല്ലായിരുന്നു .
പത്തു വര്ഷം മുൻപുള്ള കഥയാണ് 2014 ലെ ലോകസഭാ തെരഞ്ഞടുപ്പ്.
വയനാട് ലോകസഭാ സീറ്റ് പതിവ് പോലെ സിപിഐ ക്കു തന്നെ ലഭിച്ചു
പക്ഷെ ആ വര്ഷം അതിനു മുൻപത്തെ വര്ഷം ജയിച്ചു പോയ എം.ഐ ഷാനവാസ്
എന്ന കൊണ്ഗ്രെസ്സ് നേതാവിനെതിരെ പൊതുജനങ്ങളുടെ
പ്രതിഷേധം നിറഞ്ഞു കത്തിയ സമയം ആയിരുന്നു. കോൺഗ്രെസ്സുകാർ തന്നെ
അയാൾക്കെതിരെ മുറുമുറുത്ത കാലം.
ആ തവണ കോൺഗ്രസ് തോൽക്കുമെന്നും വയനാട് ലോകസഭാ മണ്ഡലം
ഇടതുമുന്നണി വിജയിച്ചു വരുമെന്നും
രാഷ്ട്രീയക്കാർക്ക് പുറമെ , മാധ്യമങ്ങളും പ്രവചിച്ച സമയം.
സ.സത്യൻ മൊകേരി പൂർവാധികം കരുത്തോടെ മണ്ഡലത്തിന്റെ
മുക്കും മൂലയിലും തന്റെ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കിയ കാലം
ഷാനവാസ് വിയർക്കുന്നു എന്ന് മാധ്യമ ലോകം വിധി എഴുതിയ ആ കാലത്താണ്
“നോമ്പുകാലത്തൊരു ശൈത്താൻ” എന്ന് പറഞ്ഞ പോലെ
നിലമ്പൂരിൽ നിന്നും പി.വി. അൻവർ സ്ഥാനാർത്ഥിയായി അവതരിച്ചത്
സ്വതന്ത്ര സ്ഥാനാർത്ഥിയുടെ വേഷത്തിൽ വന്ന അൻവറിനെ
പ്രാദേശീക സിപിഎം പ്രവർത്തകർ പരസ്യമായി തന്നെ പിന്തുണച്ചു .
ഒരു വലിയ രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥിയുടെ ഗരിമയോടെ
നാടെങ്ങും അൻവറിന്റെ ബോർഡുകളും ബാനറുകളും ഉയർന്നു
നിലമ്പൂർ മേഖലയിലൊക്കെ LDF സ്ഥാനാർത്ഥിയുടെ
പ്രചാരണത്തെക്കാൾ വളരെ മുന്നിൽ ഓടിയെത്തി അൻവർ.
അനവറിനൊപ്പം ഉള്ള പ്രവർത്തകരെ കണ്ടപ്പോൾ
ഷാനവാസിന് ചെറിയൊരു ആശ്വാസം വന്നു .
തെരെഞ്ഞെടുപ്പ് കഴിഞ്ഞു വോട്ടെണ്ണി
തൊട്ടു മുൻപത്തെ വര്ഷം ഒരു ലക്ഷത്തിലേറെ വോട്ടിനു ജയിച്ചു
കയറിയ ഷാനവാസ് ജയിച്ചത് കേവലം 20850 വോട്ടുകൾക്ക്
മാത്രം . ഷാനവാസ് വിയർത്തു ജയിച്ചു കയറിയപ്പോൾ
ഒറ്റുകാരന്റെ ചിരിയുമായി പി.വി.അൻവർ നിന്നു .
ഇടതുമുന്നണിയുടെ നിലമ്പൂർ ഭാഗത്തെ ഷുവർ വോട്ടുകൾ അടക്കം
അൻവറിനു നൽകി പിന്നിൽ നിന്ന് കുത്തിയവർ അൻവറിനു
നൽകിയത് 37123 വോട്ടുകളാണ് . അന്ന് ഇടതുപക്ഷം തോറ്റുപോയതു
കേവലം . 20850 വോട്ടുകൾക്ക് മാത്രമാണെന്ന് ഓർക്കണം .
അന്ന് ഇടതുപക്ഷം ആ സീറ്റിൽ ജയിച്ചു കയറിയിരുന്നെങ്കിൽ
ഇന്നീക്കാണുന്ന ലക്ഷങ്ങളുടെ ഭൂരിപക്ഷം വയനാടിന് പറയുവാൻ ഉണ്ടാകുമായിരുന്നില്ല
അന്ന് അൻവറിനൊപ്പം കീജയ് വിളിച്ചവരാണ് ഇന്ന് അൻവറിന്റെ
കോലം കത്തിക്കുന്നത് .
ഇടതു പക്ഷ സ്ഥാനാർത്ഥിയെ തോൽപിച്ച ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയെ
പിന്നീട് കാണുന്നത് സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ലേബലിൽ
ആണ് പിന്നീട് അങ്ങോട്ട് അൻവർ എന്ന അതികായനെയും .
ചതിയുടെ പുരാവൃത്തങ്ങളിൽ ആരൊക്കെ ആയിരുന്നു
അന്ന് അൻവറിന്റെ ചിഹ്നത്തിൽ അമർത്തി അടയാളം പതിപ്പിച്ചതെന്നു
ഒന്ന് പിന് തിരിഞ്ഞു നോക്കുന്നത്
നല്ലതാണ് . കാലം ചരിത്രവും സാക്ഷിയാക്കി
അൻവറിന്റെ കോലങ്ങൾ നിലംബൂരിലും
സംസ്ഥാനത്തൊട്ടാകെയും കത്തുന്നത് കാണുമ്പോൾ
സഖാവ്: സത്യൻ മൊകേരി ചിരിക്കുക തന്നെയാകും
കാലത്തിന്റെ കാവ്യനീതി അല്ലാതെ മറ്റെന്താണ് ഇത് ………..
വടക്കൻ പാട്ടിന്റെ ഒരു ഈരടി കൂടി ചേർത്ത് കുറിപ്പ്
നിർത്തണമെന്ന് തോനുന്നു……….
” കൊണ്ട് നടന്നതും നീയേ ചാപ്പാ
കൊണ്ട് പോയ് കൊല്ലിച്ചതും നീയേ ചാപ്പാ …………..
ബൈജു മേരിക്കുന്ന്
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.