സാംസ്‌കാരിക വകുപ്പധ്യക്ഷ കാര്യാലയം നൽകിവരുന്ന നിർദ്ധനകലാകാരന്മാർക്കുള്ള പെൻഷൻ തുക 1600 രൂപയിൽ നിന്നും ജീവിത ചെലവ് കണക്കിലെടുത്തു വർധിപ്പിക്കുകയോ, അംശാദായം ഒരുമിച്ചടച്ച് പ്രായപരിധി കൂടാതെ ഇവരെ സാംസ്‌കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തുകയോ ചെയ്യണമെന്ന് കലാസാഹിത്യ പ്രവർത്തക ക്ഷേമ സമിതി സംസ്ഥാന നേതൃയോഗം അവശ്യപ്പെട്ടു. കലാ സാഹിത്യ പ്രവർത്തക ക്ഷേമസമിതിയുടെ നാലാം സംസ്ഥാന സമ്മേളനം ഒക്ടോബറിൽ വർക്കലയിൽ നടത്താനും യോഗം തീരുമാനിച്ചു.
വർക്കല ടിഎ മജീദ് സ്മാരക ഹാളിൽ ചേർന്ന നേതൃയോഗം സംസ്ഥാന രക്ഷാധികാരി എംഎം പുരവൂർ ഉദ്ഘാടനം ചെയ്തു.
കലാസാഹിത്യ പ്രവർത്തക ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റ് തോട്ടപ്പള്ളി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി പ്രസന്നൻ വടശ്ശേരിക്കോണം റിപ്പോർട്ട് അവതരിപ്പിച്ചു.
ചിന്ത്രനല്ലൂർ തുളസി, ആലംകോട് ദർശൻ, ആർഎസ് രാജ്, എ റഹീംകുട്ടി കൊല്ലം, ശ്രീകണ്ഠൻ കല്ലമ്പലം, സ്വർണ്ണലത, എംടി വിശ്വതിലകൻ, കായിക്കര അശോകൻ, അരുൺ എൻഎസ്. ദേവ്, വർക്കല മോഹൻദാസ്, ഷീനരാജീവ്, ആനയറ വിജയൻ, വിവേക് തട്ടത്തുമല, മനോജ് നാവായിക്കുളം, രേണുക സിസ്റ്റേഴ്സ്, ആറ്റിങ്ങൽ ശശി എന്നിവർ സംസാരിച്ചു.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.