തിരുവനന്തപുരം: ഇന്നലെ 11ലെ വാർത്താ സമ്മേളനം പ്രതീക്ഷയോടെ കാത്തിരുന്നത് ഒരു പക്ഷേ പി.വി അൻവറും അദ്ദേഹത്തെ പിന്നിൽ നിന്നും ഉപയോഗപ്പെടുത്താൻ ശ്രമിച്ചവരും ആയിരിക്കും ,ചില മാധ്യമങ്ങളും പല ചോദ്യങ്ങളും ചോദിച്ചു മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം വഴിതിരിച്ചുവിടാനും ആഗ്രഹിച്ചു വന്നവരും ഉണ്ട്. എന്നാൽ പത്രസമ്മേളനത്തിൻ്റെ ആദ്യം അദ്ദേഹം അവതരിപ്പിച്ച് കഴിഞ്ഞപ്പോൾ ഇനി അദ്ദേഹം ഒന്നും പറയാതെ എല്ലാം പിന്നീട് എന്നു പറഞ്ഞു പോകുമെന്നു കരുതിയവർക്ക് തെറ്റ് പറ്റി. അദ്ദേഹം ആവർത്തിച്ചു പറയുന്നുണ്ടായിരുന്നു. നിങ്ങൾ തിരക്ക് കൂട്ടേണ്ട ഞാനിവിടെയുണ്ട്. എല്ലാറ്റിനും മറുപടി പറഞ്ഞേ പോകു. അപ്പോഴും ചില മാധ്യമങ്ങൾക്ക് സമാധാനമായി . കുരുക്കു ചോദ്യങ്ങൾ ഉയർത്തിയെങ്കിലും വ്യക്തമായ നിലപാട് സ്വീകരിക്കുവാനും കാര്യങ്ങൾ എണ്ണിപ്പറയുവാനും അദ്ദേഹത്തിന് കഴിഞ്ഞു. അതു മാത്രമല്ല പി.വി അൻവറിനെ ഒന്നുമല്ലാതാക്കി മാറ്റി. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി പുകഞ്ഞു വന്ന സി.പിഎം രാഷ്ട്രീയംവീണ്ടും പുകയറുത്ത് മുന്നോട്ടു നയിക്കാൻ സഖാവ് പിണറായി വിജയനെന്ന മുഖ്യമന്ത്രിക്ക് കഴിഞ്ഞു.
ആരോപണങ്ങളുടെ പേരിൽ ഒരാളെ മാറ്റി നിർത്താൻ കഴിയില്ല. അന്വേഷണം നടക്കട്ടെ റിപ്പോർട്ട് വരട്ടെ ഉചിതമായ നടപടി ഉണ്ടാകും ഇത്രമാത്രം മതി കേരള രാഷ്ട്രീയത്തിൽ പിണറായി വിജയൻ്റെ കരുത്ത് തെളിയിക്കാൻ ,പിന്നെ മറ്റൊന്നു കൂടി ആരെങ്കിലും നിവേദനം കൊണ്ടുവന്നാൽ അവർ പറയുന്ന പോലെ അന്വേഷിച്ചു നടപടി എടുക്കലല്ല ഇവിടുത്തെ ജോലി.പി.ശശി എന്തു ചെയ്യണമെന്ന് പാർട്ടിയും സർക്കാരും തീരുമാനിക്കും. എന്നതും അദ്ദേഹം ഒരിക്കൽക്കൂടി തൻ്റെ പാർട്ടിയിലെയും സർക്കാരിലേയും സ്വാധീനം അറിയിച്ചു കഴിഞ്ഞു.വീണ്ടും കേരള രാഷ്ട്രീയത്തിൽ കരുത്തനായി പിണറായി വിജയൻ മാറി കഴിഞ്ഞു. കോലാഹലങ്ങൾക്ക് അവധി നൽകാനേ പ്രതിപക്ഷത്തിനാകു…..
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.