രാവിലെ 7.25 നു ആലപ്പുഴയിൽ നിന്നും പുറപ്പെടുന്ന ആലപ്പുഴ – എറണാകുളം മെമുവിലെ ക്രമാതീതമായ തിരക്ക് മൂലം യാത്രക്കാർ കുഴഞ്ഞു വീഴുകയും മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് പതിവായിരിക്കുന്നു. ആലപ്പുഴയിൽ നിന്നു തന്നെ നിറഞ്ഞു വരുന്ന വണ്ടി എറണാകുളം -ആലപ്പുഴ മെമുവിൻറെ ക്രോസ്സിങ്ങിനായി അര മണിക്കൂറിലധികം തുറവൂരിൽ പിടിച്ചിടുന്നു. വാഗൺ ട്രാജഡി അക്ഷരാർത്ഥത്തിൽ ഈ വണ്ടിയിൽ സംഭവിക്കുകയാണ്. വൈകിട്ട് 6 മണിക്ക് എറണാകുളത്തു നിന്നും തിരിച്ചു ആലപ്പുഴയിലേക്ക് പോയിരുന്ന കായംകുളം പാസ്സഞ്ചർ വന്ദേ ഭാരതിനു വേണ്ടി 25 മിനിറ്റ് എറണാകുളത്തും വീണ്ടും അത്രയുമോ അതിലേറെയോ സമയം കുമ്പളം സ്റ്റേഷനിലും പിടിച്ചിടുന്നു. തുടർന്ന് പല വണ്ടികൾക്കായി എല്ലാ ക്രോസ്സിംഗ് സ്റ്റേഷനിലും പിടിച്ചിട്ട് ആലപ്പുഴ എത്തുമ്പോൾ 8.30/ 9 മണിയൊക്കെ ആകുന്നു. ഈ ദുരിത യാത്രകൾക്ക് അറുതി വരുത്താൻ രാവിലെ 16 കാർ മെമു അനുവദിയ്ക്കണം. വൈകിട്ട് 6 മണിയ്ക്ക് തന്നെ കായംകുളം പാസ്സഞ്ചർ പുറപ്പെടണം. കൊല്ലത്തു നിന്നും ജനശതാബ്ദിയ്ക്ക് ശേഷം ഒരു വണ്ടി ആലപ്പുഴ വഴി പുതിയതായി അനുവദിക്കണം. എറണാകുളത്തു നിന്നും ആലപ്പുഴ ഭാഗത്തേയ്ക്കു തിരിച്ചും പഴയ പോലെ ഒരു വണ്ടി നമുക്ക് കൂടിയേ തീരൂ.
ഇങ്ങനെ
നിരവധിയായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യാത്രക്കാരുടെ അംഗീകൃത സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ്, 22/10/2024 ചൊവ്വാഴ്ച രാവിലെ 7.30 മണിയ്ക്ക് തുറവൂരിൽ നടത്തുന്ന പ്രതിഷേധ സംഗമം ബഹുമാനപ്പെട്ട അരൂർ എം. എൽ. എ. ദലീമ ജോജോ നിർവഹിക്കുന്നു. ജില്ലാ പഞ്ചായത്ത് അംഗം അനന്തു രമേശ്, ഫ്രണ്ട്സ് ഓൺ റെയിൽസ് ആലപ്പുഴ പ്രസിഡന്റ് ബിന്ദു വയലാർ, സെക്രട്ടറി നൗഷിൽ തുടങ്ങിയവർ സംസാരിക്കുന്നു.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.