പാലക്കാട് : ആലപ്പുഴയിൽ എത്തി ലോക്സഭ തെരഞ്ഞെടുപ്പിൽ നല്ല പ്രകടനം കാഴ്ചവച്ചശോഭാ സുരേന്ദ്രന് പാലക്കാട് നിയമസഭ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ കഴിയുമെന്ന് ഉറച്ച് വിശ്വസിച്ചു. ഫ്ലക്സ് ബോർഡുകളും നിരന്നിരുന്നു. എന്നാൽ സുരേന്ദ്രൻ വെട്ടിനിരത്തിയെന്നാണ് ആരോപണം അതിന് മറുപടി സംഘടനാ തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും ശോഭാ പക്ഷം കണക്കുകൂട്ടി കഴിഞ്ഞു. അവസാന നിമിഷം വരെയും ശോഭ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകുമെന്ന കണക്കുകൂട്ടൽ തെറ്റി. ഒരു പക്ഷേ ശോഭ ആയിരുന്നെങ്കിൽ ജയിക്കുമെന്ന ശുഭാപ്തിവിശ്വാസം പ്രകടപ്പിക്കുന്ന അധികം പേരും ബി.ജെ പി യിൽ ഉണ്ട്. നിയമസഭയിൽ ശോഭ വന്നാൽ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുമെന്ന് സുരേന്ദ്രനറിയാം ഒ രാജഗോപാൽ അല്ലശോഭ സുരേന്ദ്രൻ എന്നതും അയാൾക്ക് നന്നായറിയാം. ബി.ജെ പി മുഴുവനായും ശോഭയുടെ പിന്നിൽ അണിനിരക്കുമെന്നും താൻ ഔട്ടാകുമെന്നും അദ്ദേഹത്തിനറിയാം. അതിനാൽ തന്നെ ശോഭാ സുരേന്ദ്രൻ്റെ പാലക്കാട്ടെ സ്ഥാനാർത്ഥി മോഹം വെട്ടിയരിഞ്ഞു. കേന്ദ്ര നിർദ്ദേശം ഉള്ളതിനാൽ ശോഭ ഇപ്പോൾ പ്രതികരിക്കില്ല. നിലവിലുള്ള സ്ഥാനാർത്ഥി കൃഷ്ണകുമാറിന് പരാജയം സംഭവിച്ചാൽ അത്ശോഭാ സുരേന്ദ്രൻ്റെ തലയിൽ കെട്ടിവയ്ക്കും. എന്നാൽ തിരഞ്ഞെടുപ്പു കഴിയുമ്പോൾ ശോഭാ സുരേന്ദ്രൻ പ്രതികരിക്കുമെന്നാണ് അവരുമായിട്ട് അടുപ്പമുള്ള കേന്ദ്രത്തിൽ നിന്നും അറിയുന്നത്. അത് സംഘടനാ തിരഞ്ഞെടുപ്പിൽ ഇതിന് മറുപടി നൽകും. എന്നാൽ ഇപ്പോൾ ശോഭാ സുരേന്ദ്രൻ കൃഷ്ണകുമാറിൻ്റെ വിജയത്തിനായ് ഇറങ്ങും. നിയമസഭ തിരഞ്ഞെടുപ്പു കഴിഞ്ഞാൽ ഒരു പൊട്ടിതെറി ബി.ജെ പി യിൽ ഉണ്ടാകും. ഇപ്പോൾ കേരള ബിജെപിയുടെ താക്കോൽ ദേശീയ നേതൃത്വത്തിൻ്റെ കയ്യിൽ ഭദ്രമാണ്.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.