Kerala Latest News India News Local News Kollam News

മുനിശീരൻ കോവിലിനു മുന്നിൽ ഇറങ്ങിയ നവീൻ ബാബു പിന്നെ സംഭവിച്ചത് ?

പോലീസ് പുറത്തുവിട്ട സി. സി ടി വി ദൃശ്യം’ നാം എല്ലാം കാണുന്നു. നവീൻ ബാബുവിൻ്റേത് അത്മഹത്യയാണോ കൊലപാതകമാണോ എന്ന് പോലീസ് അന്വേഷിച്ച് കണ്ടെത്തണം. ഇവിടെ ഒരു ദുരൂഹ മരണമാണ് സംഭവിച്ചിരിക്കുന്നത്. യാത്രയപ്പു യോഗത്തിൽ അദ്ദേഹത്തിനുണ്ടായ മാനസികസംഘർഷം.യാത്രയപ്പുയോഗത്തിന് ശേഷം ഔദ്യേഗിക വാഹനത്തിൽ നേരെ റയിൽവേ സ്റ്റേഷനിലേക്ക്, എന്നാൽ ഇടയ്ക്ക് വച്ച് മുനിശീരൻ കോവിൽ ഇറങ്ങണമെന്നു പറഞ്ഞു. അവിടെ അദ്ദേഹത്തെ ഇറക്കി വിട്ടോ?പിന്നെ വണ്ടി എവിടെ കൊണ്ടിട്ടു?. തൻ്റെ ഡ്രൈവറോട് പറഞ്ഞു കാസർകോട് നിന്ന് ഒരാൾ വരാനുണ്ട്. എന്നിട്ട് വന്നോ? എന്തായി കാര്യങ്ങൾ?

8.30 ൻ്റെ ട്രെയിനിൽ അദ്ദേഹം കയറിയില്ല. അദ്ദേഹത്തെ കാണാൻ ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനിൽ എത്തിയ കുടുംബത്തിന് അദ്ദേഹത്തെകാണാൻ കഴിഞ്ഞില്ല. ഉടനെ നവീൻ ബാബുവിൻ്റെ ഭാര്യ എഡിഎം ൻ്റെ കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റിനെ വിളിച്ചു. ഉടൻ അദ്ദേഹം എഡിഎം ൻ്റെ ഡ്രൈവറെ വിളിക്കുന്നു. അദ്ദേഹം നേരെ ക്വാർട്ടേഴ്സിൽ എത്തുന്നു. തുറന്നു കിടക്കുന്ന കതകിനു മുന്നിൽ നിൽക്കുന്നു. കയറാതെ മറ്റ് ക്വാർട്ടേഴ്സിലേക്ക് പോകുന്നു. പലരേയും വിളിച്ചിട്ട് ഡ്രൈവർ ക്വാർട്ടേഴ്സിൽ എത്തുന്നു. ആത്മഹത്യ ചെയ്ത നവീൻ ബാബുവിനെ ഡ്രൈവർ കാണുന്നു. ഇതാണ് സംഭവം എന്ന് ഡ്രൈവർ കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റിനോട് പറയുന്നു.കോൺഫിഡൻഷ്യൽ അസിസ്റ്റൻ് ഉടൻ ഭാര്യ മഞ്ചുഷയെ വിളിച്ചു പറയുന്നു. സർ ആത്മഹത്യ ചെയ്തു.
ആരാണ് കാസർഗോഡ് നിന്ന് വരാനുണ്ടായിരുന്നത് ?
പ്രശാന്ത് അവിടെ ഈ സമയങ്ങളിൽ എപ്പോഴെങ്കിലും വന്നിരുന്നോ, സി.സി ടിവി ദൃശ്യങ്ങളിൽ കണ്ട പ്രശാന്ത് എപ്പോൾ വന്നു?
ആ രാത്രിയിൽ എന്താണ് സംഭവിച്ചത്. വളരെ ദുരൂഹമായത് എന്തോ സംഭവിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്ക് കയർ വാങ്ങിയത് എവിടെ നിന്ന് വാങ്ങി. ആത്മഹത്യ ചെയ്യാൻ രാവിലെ 4 മണി വരെ കാത്തുനിന്നത് എന്തിന് ‘
നവീൻ ബാബു ക്വാർട്ടേഴ്സിൻ എത്തിയത്എപ്പോൾ ?ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അധികാരപ്പെട്ടവർ തയ്യാറാകണം. ദിവ്യയും കലക്ടറും ഈ മരണത്തിൻ്റെ പിന്നിൽ നടത്തിയ നാടകങ്ങൾ എന്തായിരുന്നു.? ഈവക വിവരങ്ങൾ പുറത്തുവരണം ഇവരെ രണ്ടു പേരേയും വിശദമായി ചോദ്യം ചെയ്താൽ എല്ലാം കിട്ടും……


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading