ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാദൗത്യം – അഗ്നിരക്ഷാസേന സ്‌കൂബാ ഡൈവിംഗ് സംഘാംഗങ്ങളെ ജോയിന്റ് കൗണ്‍സില്‍ ആദരിച്ചു.
തലസ്ഥാന നഗരിയിലെ ആമയിഴഞ്ചാന്‍തോട്ടില്‍ അസാധാരണമായ വിധം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ അഗ്നിരക്ഷാ സേനാംഗങ്ങളേയും സ്‌കൂബാ ഡൈവിംഗ് ടീമംഗങ്ങളെയും ജോയിന്റ് കൗണ്‍സില്‍ ആദരിച്ചു. മാലിന്യകൂമ്പാരങ്ങള്‍ക്കിടയില്‍ അകപ്പെട്ട് മാരായമുട്ടം സ്വദേശിയായ ജോയിക്കായി കേരള ഫയര്‍ ഫോഴ്‌സിലെ ജീവനക്കാര്‍ നടത്തിയ മാതൃകാ പ്രവര്‍ത്തനം സിവില്‍ സര്‍വീസിനാകെ അഭിമാനമായി മാറി. പൊതുസമൂഹത്തിന്റെ മുന്നില്‍ ഒരിക്കല്‍ കൂടെ സിവില്‍ സര്‍വീസിന്റെ പ്രാധാന്യം അടയാളപ്പെടുത്താന്‍ കഴിഞ്ഞു. സ്വന്തം ജീവന്‍ അവഗണിച്ചും മറ്റൊരു ജീവന്‍ രക്ഷിക്കാനായി മാലിന്യ കൂമ്പാരത്തില്‍ മുങ്ങിതാഴ്ന്ന അഗ്നിരക്ഷാ സേനാംഗങ്ങളും സ്‌കൂബാ ഡൈവേഴ്‌സും സിവില്‍ സര്‍വീസിന്റെ കാര്യക്ഷമതയും നിലപാടും ഒരിക്കല്‍ കൂടെ പൊതുസമൂഹത്തിന് ബോദ്ധ്യപ്പെടുത്തി കൊടുക്കാന്‍ കഴിയുന്നതാക്കി മാറ്റി.
മറ്റൊന്നും ആലോചിക്കാതെ സ്വന്തം ജീവന്‍ അവഗണിച്ചും രക്ഷാപ്രവര്‍ത്തനം നടത്തിയ ജീവനക്കാരെ കേരളം എന്നും ബഹുമാനത്തോടെ ഓര്‍ക്കുമെന്ന് ആദരവ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട്പന്ന്യന്‍ രവീന്ദ്രന്‍ എക്‌സ് എം.പി പറഞ്ഞു. ജോയിന്റ് കൗണ്‍സിലിന്റെ ആദരവ് പന്ന്യന്‍ രവീന്ദ്രന്‍ രക്ഷാദൗത്യത്തിലേര്‍പ്പെട്ട അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്ക് നല്‍കി.
ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ സ്വാഗതവും സംസ്ഥാന സെക്രട്ടറി എം.എം.നജിം നന്ദിയും പറഞ്ഞു. അനുമോദന യോഗത്തില്‍ സംസ്ഥാന വൈസ്‌ചെയര്‍പേഴ്‌സണ്‍ എം.എസ്.സുഗൈദകുമാരി, സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.ശ്രീകുമാര്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി.കെ.മധു, ആര്‍.സിന്ധു, യു.സിന്ധു, ജി.സജീബ്കുമാര്‍, ബീനാഭദ്രന്‍, ആര്‍.സരിത, സൗത്ത് ജില്ലാ സെക്രട്ടറി വിനോദ്.വി.നമ്പൂതിരി, പ്രസിഡന്റ് ആര്‍.കലാധരന്‍, നോര്‍ത്ത് ജില്ലാ പ്രസിഡന്റ് ആര്‍.എസ്.സജീവ്, സെക്രട്ടറി സതീഷ് കണ്ടല എന്നിവര്‍ സംബന്ധിച്ചു. രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയ 42 ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ക്കാണ് ആദരവ് നല്‍കിയത്. ആദരവിന് നന്ദി പറഞ്ഞ് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സുഭാഷ് സംസാരിച്ചു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.