വയനാട് ലോക്സഭ മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി സത്യൻ മൊകേരി

തിരുവനന്തപുരം: സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ സെക്രട്ടറിയും അഖിലേന്ത്യ കിസാന്‍സഭ ദേശീയ സെക്രട്ടറിയുമാണ്. സിപിഐ സംസ്ഥാന അസി. സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യ സമരസേനാനിയും സിപിഐ നേതാവുമായിരുന്ന പി കേളപ്പന്‍ നായരുടെയും കല്ല്യാണിയുടെയും മകനായി 1953 ഒക്ടോബര്‍ രണ്ടിന് ജനിച്ച സത്യന്‍ എഐഎസ്എഫിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. വട്ടോളി ഹൈസ്കൂള്‍ യൂണിറ്റ് സെക്രട്ടരി, നാദാപുരം മണ്ഡലം സെക്രട്ടറി, കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചു. എഐവൈഎഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, 20 വര്‍ഷം അഖിലേന്ത്യ കിസാന്‍സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു.
മൂന്ന് തവണ തുടര്‍ച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1987 മുതല്‍ 2001 വരെയാണ് നാദാപുരം മണ്ഡലത്തെ പ്രതിനിധീകരിച്ചത്. അക്കാലത്ത് നടത്തിയ മികച്ച പ്രവര്‍ത്തനത്തിന് നിയമസഭയുടെ കെ ശങ്കരനാരായണന്‍ തമ്പി സ്മാരക യുവ പാര്‍ലമെന്റേറിയന്‍ അവാര്‍ഡ് നേടി.
2014ല്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. 20,870 വോട്ടിനാണ് അത്തവണ പരാജയപ്പെട്ടത്. കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ അംഗമായും കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗമായും പ്രവര്‍ത്തിച്ചു.
സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ കേരള മഹിളാസംഘം നേതാവ് പി വസന്തമാണ് ഭാര്യ. മക്കള്‍: അച്യുത് വി സത്യന്‍, ആര്‍ഷ വി സത്യന്‍.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.