Kerala Latest News India News Local News Kollam News

ചിറ്റൂര്‍ പുഴയില്‍ അകപ്പെട്ട കുടുംബത്തെ സാഹസികമായി കരക്കെത്തിച്ച് ഫയര്‍ഫോഴ്‌സ്.

പാലക്കാട് . ചിറ്റൂര്‍ പുഴയില്‍ അകപ്പെട്ട കുടുംബത്തെ സാഹസികമായി കരക്കെത്തിച്ച് ഫയര്‍ഫോഴ്‌സ്,മൂന്ന് പുരുഷന്മാരും ഒരു വയോധികയുമാണ് കുളിക്കാന്‍പുഴയില്‍ ഇറങ്ങിയതിനിടെ കുടുങ്ങിയത്. ഒരു മണിക്കൂറിന് ശേഷമാണ് നാല് പേരെയും രക്ഷിക്കാനായത്.

മൂലത്തറ റെഗുലേറ്റര്‍ തുറന്നതോടെ ചിറ്റൂര്‍ പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു, വെളളം പൊങ്ങി തുടങ്ങിയതോടെ ഉയര്‍ന്ന പാറമേല്‍ കയറി നിന്നു,ഒരു മണിക്കൂറോളം ഒരേ നില്‍പ്പ്, പിന്നീട് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തിയാണ് മൈസൂര്‍ സ്വദേശികളായ ലക്ഷ്മണന്‍,ഭാര്യ ദേവി,മകന്‍ സുരേഷ്,ചെറുമകന്‍ വിഷ്ണു എന്നിവരെ രക്ഷിച്ചത്

കാഴ്ചക്കാരെ ആശങ്കയുടെ മുള്‍മുനയിലാക്കിയായിരുന്നു രക്ഷാദൗത്യം .ശക്തമായ മഴയെതുടര്‍ന്നുണ്ടായ കുത്തൊഴുക്കിനേയും അവഗണിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം…ഒടുവില്‍ നാലുപേരും കരയില്‍ എത്തി.

മന്ത്രി കെ കൃഷ്ണന്‍കുട്ടിയടക്കം നേരിട്ട് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ എത്തിയിരുന്നു,നിയന്ത്രണങ്ങള്‍ ലംഘിച്ച് ജലാശയങ്ങളില്‍ ആരും ഇറങ്ങരുതെന്ന് മന്ത്രിയും ജില്ലാ ഭരണകൂടവും നിര്‍ദേശം നല്‍കി.


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading