കോഴിക്കോട്: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനും സാമ്പത്തിക ആനുകൂല്യങ്ങളും നിഷേധിക്കുന്നത് പൊതു സേവന മേഖലയെ ദുര്‍ബലപ്പെടുത്തും. അത് ജനാധിപത്യ തകര്‍ച്ചയ്ക്ക് കാരണമാകും. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി തൊഴിലാളി വിരുദ്ധമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. കഴിഞ്ഞ ബജറ്റില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കുന്ന പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല എന്ന് മാത്രമല്ല ഇപ്പോഴും ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പെന്‍ഷന്‍ വിഹിതം പിടിക്കുകയും ചെയ്യുന്നു. അടിയന്തരമായി പെന്‍ഷന്‍ വിഹിതം പിടിക്കുന്നത് അവസാനിപ്പിക്കേണ്ടതാണ്.
രൂക്ഷമായ വിലക്കയറ്റത്തില്‍ നിന്ന് ആശ്വാസം നല്‍കുന്നതിനാണ് ക്ഷാമബത്ത അനുവദിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു ഇടതുപക്ഷ ഗവണ്‍മെന്റ് ചെയ്യാത്ത വിധം ഈ സര്‍ക്കാര്‍ ക്ഷാമബത്ത കുടിശികയാക്കി. നിലവില്‍ ആറ് ഗഡു ക്ഷാമബത്ത കുടിശികയാണ്. പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിന്റെ കുടിശിക ലഭ്യമായിട്ടില്ല. ഇത്തരത്തില്‍ ജീവനക്കാരുടെ സാമ്പത്തിക ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല. കേരളം ഒഴികെയുള്ള ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ സിവില്‍ സര്‍വീസിന്റെ തകര്‍ച്ച സൃഷ്ടിച്ച സാമൂഹികാഘാതം ചെറുതല്ല. സര്‍ക്കാര്‍ സേവനങ്ങള്‍ നിഷ്പക്ഷമായും സുതാര്യമായും ജനങ്ങള്‍ക്ക് ലഭ്യമാകണമെങ്കില്‍ ശക്തമായ സിവില്‍ സര്‍വീസ് അനിവാര്യമാണ്. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അടിസ്ഥാനത്തില്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ മാത്രം പരിഗണിച്ച് താല്‍ക്കാലിക കരാര്‍ ജീവനക്കാരെ നിയമിക്കുന്ന സംസ്ഥാനങ്ങളില്‍ സംവരണ വ്യവസ്ഥ അട്ടിമറിക്കപ്പെടുകയും സാമൂഹ്യ സാമ്പത്തിക സമത്വത്തെ നിരാകരിക്കുകയും ചെയ്യുകയാണ്.
പൊതുസമ്പത്ത് ഇടനിലക്കാരാല്‍ കൊള്ളയടിക്കപ്പെടുകയും ചെയ്യുകയാണ്. കേരളം കഴിഞ്ഞ കാലം വരെ ഉയര്‍ത്തിക്കൊണ്ടുവന്ന ബദല്‍ മാതൃകകളെ തകര്‍ക്കുന്നതിനായുള്ള ശ്രമങ്ങളാണ് ചില കോണുകളില്‍ നിന്ന് ഇപ്പോള്‍ ഉയരുന്നത്. പൊതുസമ്പത്ത് ഇടനിലക്കാരാല്‍ ലാഭം മാത്രം ലക്ഷ്യമിട്ട് മൂലധന ശക്തികള്‍ ഭരണ സംവിധാനങ്ങളില്‍ നടത്തുന്ന കടന്നു കയറ്റത്തെ ഗൗരവത്തോടെ വീക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇടതുപക്ഷ നയങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് സര്‍ക്കാര്‍ സംവിധാനം മുന്നോട്ടുകൊണ്ടുപോകാന്‍ തയ്യാറാകണമെന്നും ജീവനക്കാരോട് സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ജോയിന്റ് കൗണ്‍സില്‍ രൂപം നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നതിനെതിരെ പണിമുടക്ക് ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് സജ്ജരാകുവാന്‍ ജീവനക്കാരോട് ജോയിന്റ് കൗണ്‍സില്‍ അഭ്യര്‍ത്ഥിക്കുന്നു.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.