സംസ്ഥാന സർക്കാർ ജീവനക്കാരും പെൻഷൻകാരും സർക്കാരിനെതിരാകും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്നേ പരിഹാരത്തിനായ് ശ്രമം തുടങ്ങി.പെൻഷൻ പ്രായം ഉയർത്താൻ ശുപാർശ ചെയ്യും എന്നും അറിയുന്നു.

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻ കാർക്കും കുടിശിഖ ലഭ്യമാക്കാനുള്ള നീക്കങ്ങളുമായി സർക്കാർ മുന്നോട്ട്. കഴിഞ്ഞ നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തിൻ അതെല്ലാം പ്രഖ്യാപനങ്ങളിൽ മാത്രമായോ എന്നത് ജീവനക്കാരുടേയും പെൻഷൻകാരുടേയും ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്. വർഷങ്ങൾ, മാസങ്ങൾ പലതു കഴിഞ്ഞിട്ടും ധനകാര്യ മന്ത്രി ഒന്നും പറയുന്നതുമില്ല. മാധ്യമങ്ങൾ ചോദിക്കുമ്പോൾ സമ്പത്ത് വരുന്നതിനനുസരിച്ച് നൽകും എന്ന ഉത്തരം മാത്രം. എന്നാൽ ജീവനക്കാരെയും പെൻഷൻകാരേയും സംബന്ധിച്ച് സർക്കാരിനെതിരായി കൊണ്ടിരിക്കുകയുമാണ്. കേവലം ഭരണം നടത്തുന്നവർ തന്നെ കാര്യങ്ങൾ വ്യക്തമാക്കുന്നതിന് പുറകോട്ടുമാണ്. എത്ര കുടിശിക നൽകാൻ കഴിയും എന്നതും നിശ്ചയമില്ലാത്ത അവസ്ഥയിലാണ് .ധനകാര്യ വകുപ്പ് ഇതെങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും എന്നും ആലോചിക്കുന്നുണ്ട്. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത് ഇടതുപക്ഷത്തിന് പ്രത്യേകിച്ചു സി പി എം ന് ആവശ്യമാണ്. നിലവിൽ ഭൂരിപക്ഷം സ്ഥലങ്ങളും ഇവരുടെ നേതൃത്വത്തിൽ മുന്നോട്ടു പോകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവി വലിയ ആഘാതമാണ് ഇടതുപക്ഷത്തെ ഏൽപ്പിച്ചത്. സർക്കാർ ജീവനക്കാരും പെൻഷൻകാരൊക്കെ വേണ്ടത്ര ജാഗ്രത കാട്ടിയിട്ടില്ല എന്ന അക്ഷേപം പാർട്ടികൾക്ക് ഉണ്ട്.1973 ലെ തത്വം അനുസരിച്ചാണെങ്കിൽ 5 വർഷത്തിലൊരിക്കൽ ശമ്പള -പെൻഷൻ പരിഷ്കരണം നടപ്പാക്കേണ്ടതാണ്. എന്നാൽ പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റിക്ക് പോലും രൂപം നൽകിയിട്ടില്ല .പങ്കാളിത്തപെൻഷൻ പദ്ധതി പിൻവലിക്കുമെന്നു പറഞ്ഞെങ്കിലും ഒന്നും നടപ്പായിട്ടില്ല. ഈ സാഹചര്യം മുന്നോട്ട് കൊണ്ടുപോകുന്നത് ഗുണകരമല്ല എന്ന് സി.പി ഐ (എം) , സി.പി ഐ യും സർക്കാരിനെ അറിയിച്ചിട്ടുണ്ട് .എന്നാൽ സർക്കാർ കടമ്പ എങ്ങനെ കടക്കും എന്ന ചിന്തയിലുമാണ്.എൻ പി എസും, യു.പി എസും സർക്കാരിന് തലവേദന തന്നെയാണ്. മെഡിസെപ്പ് പരാതി പ്രവാഹമാണ്. ഈ സാഹചര്യത്തിൽ ആവശ്യമായ തുക കണ്ടെത്തി കുടിശിഖ നൽകുന്നതിനുള്ള ശ്രമത്തിലാണ് സർക്കാർ. മൊത്തം കിട്ടുമെന്ന പ്രതീക്ഷ വേണ്ട .പകുതിയെങ്കിലും തരും എന്ന് വിശ്വസിക്കാം. ധനകാര്യ വകുപ്പ് അത്തരം പ്രവർത്തനങ്ങളിൽ ഇപ്പോൾ മുഴുകിയിരിക്കുന്നത്. പെൻഷൻ പ്രായം ഉയർത്താൻ ശുപാർശ ചെയ്യും എന്നും അറിയുന്നു.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.