Kerala Latest News India News Local News Kollam News

പെൻഷൻകാരുടെ അർഹമായ സാമ്പത്തിക അവകാശങ്ങൾ സംരക്ഷിച്ചു നൽകുക, പെൻഷൻകാർ നിയമസഭാ മാർച്ച് നടത്തി.

തിരുവനന്തപുരം:പെൻഷൻകാരുടെ അർഹമായ സാമ്പത്തിക അവകാശങ്ങൾ സംരക്ഷിച്ചു നൽകുക, ക്ഷാമാശ്വാസ പെൻഷൻ പരിഷ്ക്കരണ കുടിശിക അനുവദിക്കുക, പെൻഷൻ പരിഷക്കരണ നടപടികൾ ആരംഭിക്കുക, കേന്ദ്രസർക്കാർ കേരളത്തോടുള്ള സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് സർവീസ് പെൻഷഴ്സ് കൗൺസിൽ നിയമസഭാ മാർച്ച് നടത്തി. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന ആയിരക്കണക്കിന് പെൻഷൻകാർ മാർച്ചിലും ധർണ്ണയിലും അണിനിരന്നു. നിയമസഭാ മാർച്ച് സി പി ഐ നിയമസഭാ കക്ഷിനേതാവ് ഇ. ചന്ദ്രശേഖരൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡൻ്റ് സുകേശൻ ചൂലിക്കാട് അധ്യക്ഷത വഹിച്ച യോഗത്തിൽ  ജനറൽ സെക്രട്ടറി എൻ. ശ്രീകുമാർ, എ.നിസാറുദീൻ, ജയചന്ദ്രൻ കല്ലിംഗൽ, കെ.കെ. സുധാകരൻ, ഡോ. സോയ, സുധി കുമാർ ,ജ്യോതിലാൽ, എ.എം. ദേവദത്തൻ എന്നിവർ സംസാരിച്ചു. സംസ്ഥാന നേതാക്കളായ പി.എം. ദേവദാസ്, എം.എ. ഫ്രാൻസിസ്, ബി.വിജയമ്മ, എം.എം. മേരി, ആർ. ശരത്ചന്ദ്രൻ നായർ, എ.ജി. രാധാകൃഷ്ണൻ, യൂസഫ് കോറോത്ത്, ആർ. ബാലൻ ഉണ്ണിത്താൻ, ആർ. സുഖലാൽ, ഹരിശ്ചന്ദ്രൻ നായർ, ബി. ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading