Kerala Latest News India News Local News Kollam News

തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ ലഡ്ഡുവിന്റെ രാഷ്ട്രീയം.

തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ ലഡ്ഡുവിന്റെ രാഷ്ട്രീയം

ഇന്ത്യയിലെ ഹിന്ദുവിശ്വാസികളുടെ ഏറ്റവുംവലിയ പുണ്യസ്ഥലമാണ് തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രം. ഏറ്റവുംകൂടുതൽ ഭക്തജനങ്ങൾ വരുന്നതും വരുമാനത്തിൽ മുന്നിൽനിൽക്കുന്നതും ഇവിടം തന്നെ അതുകൊണ്ട് അവിടെയെന്തെങ്കിലും അനിഷ്ടമായത് നടന്നാൽ ഭക്തരുടെ ഭക്തിയിൽ മുറിവേൽക്കുന്നതുപോലെയാണ് അവിടെയാണ് തീകൊണ്ട് തലചൊറിയുന്ന പണി മുഖ്യമന്ത്രി ചെയ്യുന്നത്..
ലഡ്ഡുവിൽക്കൂടി രാഷ്ട്രീയലാഭമുണ്ടാക്കാനാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ശ്രമം. അധികാരത്തിൽ വന്ന് ഒരുമാസത്തിനകത്ത് ലഡ്ഡുവിൽ ചേർക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പും മത്‍സ്യത്തിന്റെ കൊഴുപ്പും ഉണ്ടെന്ന് കണ്ടെത്തിയ റിപ്പോർട്ട് കിട്ടുന്നത്. ഹൈദരാബാദിൽ ഇന്ത്യയിലെ ഏറ്റവും വലിയ ലാബ് ഉണ്ടായിട്ടും പരിശോധന നടത്തിയത് ഗുജറാത്തിൽ…? ജൂലൈ 15ന് റിപ്പോർട്ട് കിട്ടുന്നു. രണ്ട് മാസത്തിന് മുകളിൽ ഒരുനടപടിയും എടുക്കുന്നില്ല. അധികാരത്തിൽ വന്ന് നൂറ് ദിവസം കഴിയുമ്പോൾ റിപ്പോർട്ട് പുറത്ത് വിടുന്നു. നൂറ് ദിവസത്തെ ഭരണത്തിൽ നേട്ടങ്ങളൊന്നുമില്ലാത്ത നിരാശയിലാണോ അതോ ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പിൽ മതധ്രുവീകരണം നടത്തി ബിജെപിയെ സഹായിക്കാനാണോ…
ദുരൂഹതകൾ നിറഞ്ഞതാണ് ചന്ദ്രബാബുവിന്റെ വെളിപ്പെടുത്തൽ. ടെസ്റ്റ് ഗുജറാത്തിലും, റിപ്പോർട്ട് പൂഴ്ത്തിവെച്ചതും എന്തൊക്കയോ തെറ്റായ നീക്കങ്ങൾ ഇതിന്റെ പിന്നിൽ പതിയിരിപ്പുണ്ട്.
ജഗ് മോഹനുമായിട്ടുള്ള വ്യക്തിപരമായ വൈരാഗ്യം തീർക്കുന്നത് ബിജെപിയെ കൂട്ട് പിടിച്ച് മതധ്രുവീകരണം നടത്തി ഗുജറാത്തിലെപ്പോലെ ഒന്നായിക്കഴിഞ്ഞിരുന്ന ജനതയെ രണ്ട് ചേരിയിലാക്കി അധികാരം നിലനിർത്തുന്നത് ശരിയല്ല.  തീകൊണ്ട് തലചൊറിയുന്ന പണി ഇനിയെങ്കിലും നിർത്തണം.
മുഖ്യമന്ത്രി ചെയ്യേണ്ടത്, ഏതെങ്കിലും വിരമിച്ച ജഡ്ജിയെക്കൊണ്ട് സ്വതന്ത്രമായ അന്യഷണമാണ് നടത്തേണ്ടത്, ഇനിയെങ്കിലും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വിവേകപൂർണമായ തീരുമാനങ്ങൾ എത്രയും പെട്ടെന്ന് എടുത്തില്ലെങ്കിൽ നിന്ന് മതഭീകരുടെ കയ്യിൽ പോകും കാര്യങ്ങൾ.

ഉത്തരെന്ത്യയിൽ ബിജെപിയുടെ മീഡിയകൾ തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ ലഡ്ഡുവിന്റെ പേരിൽ വോട്ട് രാഷ്ട്രീയം കളിക്കുകയാണ്. ജമ്മുവിലും ഹരിയാനയിലും തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതിൽ ഗുജറാത്ത് ലോബി ശരിക്കും കളിച്ചിട്ടുണ്ട്. അതാണ് ടെസ്റ്റ് ഹൈദരാബാദിൽ നടത്താതെ ഗുജറാത്തിൽ നടത്തിയത്

ഇന്ന് ഇന്ത്യയിൽ പശുവിൻ നെയ്യ് ശുദ്ധമായത് കിട്ടണമെങ്കിൽ കിലോക്ക് കുറഞ്ഞത് 1500-2000രൂപ കൊടുക്കേണ്ടിവരും. പശുവിൻപാലിൽ നെയ്യ് വളരെ കുറവാണ്
എരുമപ്പാലിലാണ് കൊഴുപ്പ് കൂടുതൽ അതിന് വിലക്കുറവുമാണ്.
പല കമ്പനികളും നെയ്യിൽ മൃഗക്കൊഴുപ്പ് ചേർക്കാറുണ്ട് .മൃഗക്കൊഴുപ്പ് കിട്ടണമെങ്കിൽ മൃഗങ്ങളെ കട്ട് ചെയ്യണം. ഇതൊക്കെ രഹസ്യമായ പരസ്യമാണ്. നെയ്യ് കഴിക്കണമെങ്കിൽ ശുദ്ധമായത് വീട്ടിലുണ്ടാക്കാം അതല്ലേ നല്ലത്.

ലഡ്ഡുവിലെ നെയ്യ് രാഷ്ട്രീയം തീകൊണ്ട് തലചൊറിയുന്ന പണിയാണ് മുഖ്യമന്ത്രിയും ബിജെപി സൈബർസെല്ലും ചെയ്യുന്നത്

പ്രേംകുമാർ എസ് നാസിക്.


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading