തൃശൂര്‍. നൂറുകോടിയുടെ ഭൂമിതട്ടിപ്പ് കേസിൽ
തമിഴ്നാട് മുൻമന്ത്രി എം.ആർ. വിജയഭാസ്‌കർ തൃശ്ശൂരിലെ ഒളിതാവളത്തിൽ നിന്ന് അറസ്റ്റിൽ. വ്യാജരേഖയുണ്ടാക്കി നൂറ് കോടിയോളം രൂപയുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ തമിഴ്നാട് സി.ബി.സി.ഐ.ഡി. ആണ് അറസ്റ്റ് ചെയ്തത്.
എം ആർ വിജയഭാസ്കർ കേരളത്തിലേക്ക് കടന്നുവെന്ന രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ്. അണ്ണാ ഡി.എം.കെ.യുടെ മുതിർന്ന നേതാവായ വിജയഭാസ്കർ കഴിഞ്ഞ എടപ്പാടി പളനിസ്വാമി സർക്കാരിൽ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു. പ്രകാശ് എന്നയാളുടെ കരൂരിലുള്ള ഭൂമി തട്ടിയെടുക്കാൻ മന്ത്രിയടക്കമുള്ള എട്ടുപേർ ശ്രമിച്ചെന്നാണ് കേസ്. വിജയ്ഭാസ്കറുടെ ഒപ്പം ഒരാൾ കൂടി പിടിയിൽ ആയിട്ടുണ്ട്. പീച്ചി വിലങ്ങന്നൂരിലെ വാടക വീട്ടിൽ നിന്നും തമിഴ്നാട് സിബി സിഐഡിയാണ് പിടികൂടിയത്. പീച്ചി പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.