തിരുവനന്തപുരം: അവധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഗൗരവമല്ല”എന്നും ‘IAS ഉദ്യോഗസ്ഥർ എല്ലാ ദിവസവും രാവിലെ വന്നു ഒപ്പിടണം എന്ന് പറയുന്നത് ശരിയായ രീതിയല്ല”എന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ പറയുന്നു. “എല്ലാ ദിവസവും ഒരിടത്തു ഇരുന്നു ഒപ്പിട്ടാൽ വിമർശിക്കാം””നിയമം എല്ലാവർക്കും ഒരുപോലെ ആയിരിക്കണമെന്നും ജോയിന്റ് കൗൺസിൽ” പറഞ്ഞു. IAS ഉദ്യോഗസ്ഥർ തമ്മിൽ നടക്കുന്നത് എപ്പോൾ വേണമെങ്കിലും സെറ്റിൽ ചെയ്യാൻ കഴിയുന്ന പോര്. ഒരുപാടു വൈകാതെ ഇപ്പോഴത്തെ പോര് സെറ്റിൽ ചെയ്യും. ബ്യൂറോക്രസി ജനാധിപത്യ സംവിധാനത്തെ
കവച്ചു വെയ്ക്കുക്കയാണ്. പൊതു വേദിയിലെ വിഴുപ്പലക്കൽ ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല. സർക്കാർ അടിയന്തിരമായി നിയന്ത്രിക്കണം. ജയചന്ദ്രൻ കല്ലിംഗൽ . ജനങ്ങൾക്കുള്ള വിശ്വാസം തകരുന്ന സാഹചര്യം ഉണ്ടാക്കരുത്. ചില IAS ഉദ്യോഗസ്ഥർ ഇല്ലെങ്കിൽ സംവിധാനം തകരുമെന്നു കരുതുന്നത് തെറ്റായ ധാരണയാണ്. ഉദ്യോഗസ്ഥ ഭരണത്തിലേക്ക് പോകാൻ സർക്കാർ അനുവദിക്കില്ലെന്നും ജോയിന്റ് കൗൺസിൽ സെക്രട്ടറി പ്രത്യാശിച്ചു.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.