കൊല്ലം പ്രധാന വാർത്തകൾ.കളക്ടറേറ്റില്‍ മുഖം തിരിച്ചറിയുന്ന പഞ്ചിങ് ഏര്‍പ്പെടുത്തി.

കളക്ടറേറ്റില്‍ മുഖം തിരിച്ചറിയുന്ന പഞ്ചിങ് ഏര്‍പ്പെടുത്തി
നിലവിലെ ബയോമെട്രിക് പഞ്ചിങ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി മുഖം തിരിച്ചറിയാനാകുന്ന (ഫേസ് റെക്കഗ്‌നിഷന്‍) സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി എന്‍ ഐ സി വികസിപ്പിച്ച സോഫ്‌റ്റ്വെയര്‍ കളക്ടറേറ്റിലെ പഞ്ചിങ് സംവിധാനത്തില്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. ഈ സംവിധാനം നിലവില്‍ വന്നതോടെ ഹാജര്‍ രേഖപ്പെടുത്തുവാന്‍ പഞ്ചിങ് മെഷീന് മുന്‍പില്‍ ഉണ്ടാകാറുള്ള നീണ്ട ക്യുവിനു പരിഹാരമായി. ജി പി എസ് ലൊക്കേഷന്‍ ഉപയോഗപ്പെടുത്തി കളക്ടറേറ്റിന്റെ നിശ്ചിത ദൂരപരിധിക്ക് ഉള്ളില്‍ (ജിയോ ഫെന്‍സിങ്ങിനുള്ളില്‍) എത്തുന്ന ജീവനക്കാര്‍ക്ക് സ്വന്തം മൊബൈല്‍ ഉപയോഗിച്ച് ഹാജര്‍ രേഖപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും. ഇത് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. സംസ്ഥാനത്തെ മുഴുവന്‍ ഓഫീസുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്തിവരികയാണ്. ജില്ലയില്‍ ആദ്യഘട്ടമായി കളക്ടറേറ്റിലും തുടര്‍ന്ന് സബ് ഓഫീസുകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് റവന്യു ഐ.ടി സെല്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു.

ഗാന്ധിജയന്തി: വിപുലമായ പരിപാടികള്‍

ഗാന്ധിജയന്തി ദിനമായ ഇന്ന് ( ഒക്ടോബര്‍ 2 ) ജില്ലാ ഭരണകൂടത്തിന്റെയും ഗാന്ധി പീസ് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികള്‍ നടക്കും. രാവിലെ 7.30ന് ചിന്നക്കട റസ്റ്റ് ഹൗസില്‍ നിന്നാരംഭിക്കുന്ന പദയാത്രയില്‍ ഗാന്ധിയന്‍ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും പങ്കെടുക്കും. എട്ടുമണിക്ക് കൊല്ലം ബീച്ചിലെ മഹാത്മാഗാന്ധി പാര്‍ക്കില്‍ സര്‍വ്വമത പ്രാര്‍ത്ഥന, ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം, പുഷ്പാര്‍ച്ചന, ജനപ്രതിനിധികളും ഗാന്ധിയന്‍ സംഘടനാ പ്രവര്‍ത്തകരും പങ്കെടുക്കുന്ന പൊതുസമ്മേളനം എന്നിവ നടക്കും. കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും ജീവനക്കാര്‍ പദയാത്രയില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പൊതുവാഹനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ ഉണ്ടായിരിക്കും.

പൂജ അവധിക്കാലത്ത് കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം.

പൂജാ അവധിക്കാലത്തേക്കുള്ള യാത്രാ പാക്കേജുകള്‍ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ ആറിന്് വാഗമണ്‍, റോസ്മല എന്നിങ്ങനെ രണ്ടു യാത്രകള്‍ ആണ് ചാര്‍ട് ചെയ്തിട്ടുള്ളത്. പൈന്‍ ഫോറെസ്റ്റ്,മൊട്ടക്കുന്നുകള്‍,അഡ്വഞ്ചര്‍ പാര്‍ക്ക്, പരുന്തുംപാറ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന വാഗമണ്‍ യാത്രയ്ക്ക് 1,020 രൂപ ആണ് ചാര്‍ജ്. അന്ന് തന്നെ ഉള്ള റോസ്മല ട്രിപ്പില്‍ പാലരുവി, തെ•ല ഇക്കോ ടൂറിസം എന്നീ സ്ഥലങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവേശന ഫീസുകളും ബസ് ചാര്‍ജും അടക്കം 770 രൂപ ആണ് നിരക്ക്. രണ്ടു ദിവസത്തെ മൂന്നാര്‍- കാന്തല്ലൂര്‍ യാത്ര ഒക്ടോബര്‍ 12,26 തീയതികളിലായി ആണ് നിശ്ചയിച്ചിട്ടുള്ളത്.1730 രൂപ ആണ് ചാര്‍ജ്. നവരാത്രി പ്രമാണിച്ചു സരസ്വതി ക്ഷേത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പ്രത്യേക തീര്‍ത്ഥാടന യാത്രയും ഉണ്ടായിരിക്കും. പനച്ചിക്കാട് സരസ്വതി ക്ഷേത്രം, ശ്രീപുരം സരസ്വതി ക്ഷേത്രം, ചോറ്റാനിക്കര, പറവൂര്‍ ദക്ഷിണ മൂകാംബി, ചേര്‍ത്തല കര്‍ത്യായനി ക്ഷേത്രം എന്നിവയാണ് സന്ദര്‍ശിക്കുക. ഒക്ടോബര്‍ 13 ന് കപ്പല്‍ യാത്ര സൗകര്യമുണ്ടാകും. കൊല്ലത്തു നിന്നും ലോ ഫ്‌ലോര്‍ ബസില്‍ എറണാകുളത്തു പോയി അവിടെ നിന്നും നെഫര്‍റ്റിട്ടി എന്ന കപ്പലില്‍ അഞ്ച് മണിക്കൂര്‍ കടലില്‍ ചിലവഴിച്ചു മടങ്ങി എത്തുന്ന പാക്കേജിന് 4,240 രൂപ ആണ് നിരക്ക്. 13 ആം തീയതി തന്നെ ഉള്ള ഇലവീഴാ പൂഞ്ചിറ രാവിലേ അഞ്ചു മണിക്ക് ആരംഭിക്കും… ഇല്ലിക്കല്‍ കല്ല്, മലങ്കര ഡാം, ഇലവീഴാ പൂഞ്ചിറ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന യാത്രക്ക് 820 രൂപ ആണ് ചാര്‍ജ്. ഒക്ടോബര്‍ 18 ന്റെ മലബാര്‍ യാത്ര രാത്രി 8 ന് ആരംഭിച്ചു 20ആം തീയതി രാത്രിയോടെ മടങ്ങി എത്തും. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും ചരിത്ര സ്മാരകങ്ങളും സന്ദര്‍ശിക്കുന്നതാണ് യാത്ര.
ഒക്ടോബര്‍ ഇരുപതാം തീയതിയിലെ പൊ•ുടിയില്‍ പേപ്പാറ ഡാം,മീന്‍മുട്ടി വെള്ളച്ചാട്ടം, കല്ലാര്‍ കടവ്,പൊ•ുടി എന്നിവിടങ്ങളിലാണ് സന്ദര്‍ശിക്കുന്നത്…എല്ലാ പ്രവേശന ഫീസും ഉള്‍പ്പെടെ 770 രൂപയാണ് ചാര്‍ജ്. ഈ വര്‍ഷത്തെ കൃപാസനം ജപമണി യാത്രയോട് അനുബന്ധിച്ചു ഒക്ടോബര്‍ 26 ന് കൃപാസനം യാത്ര ഉണ്ടായിരിക്കും… രാവിലേ 5 മണിക്ക് ആരംഭിക്കുന്ന യാത്രക്ക് 560 രൂപ ആണ് നിരക്ക്. ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി,എറണാകുളം നഗരകാഴ്ചകളും, റെയില്‍ മെട്രോ സഞ്ചാരവും ഉള്‍പ്പെടുത്തിയിട്ടുള്ള മെട്രോ വൈബ്‌സ് ഒക്ടോബര്‍ 31ന് ചാര്‍ട് ചെയ്തിട്ടുണ്ട്. 870 രൂപ യാണ് ചാര്‍ജ്. അന്വേഷണങ്ങള്‍ക്ക് : 9747969768.

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത വേണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍.

മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലെത്തി രോഗ സ്ഥിരീകരണം നടത്തി ചികിത്സ ഉറപ്പാക്കുകയും വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.അനു എം.എസ്. പറഞ്ഞു. അമിതമായ ക്ഷീണം, പനി, വയറു വേദന, ഓക്കാനം, ഛര്‍ദ്ദി, മൂത്രത്തിനും കണ്ണിനും മഞ്ഞ നിറം, എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ക്രമേണ മൂത്രത്തിനും കണ്ണിനും മഞ്ഞ നിറം പ്രത്യക്ഷപ്പെടുന്നു. രക്ത പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുക. കരളിനെ ബാധിക്കുന്ന വൈറല്‍ രോഗമായതിനാല്‍ കൃത്യസമയത്ത് രോഗം കണ്ടെത്തി ചികിത്സ നടത്തേണ്ടത് ആവശ്യമാണ്. രോഗമുള്ളയാളിന്റെ വിസര്‍ജ്യത്താല്‍ മലിനമായ വെള്ളത്തിലൂടെയും മലിന ജലം ഉപയോഗിച്ച് പാത്രവും കയ്യും കഴുകുന്നതിലൂടെയും രോഗം പകരാം. ലക്ഷണമില്ലാത്ത രോഗബാധിതരില്‍ നിന്നും രോഗം പകരാനിടയുണ്ട്.
പ്രതിരോധത്തിന് ഇവ ശ്രദ്ധിക്കുക:

വ്യക്തി ശുചിത്വം, ആഹാര ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തുക. ചുരുങ്ങിയത് 10 മിനുട്ടെങ്കിലും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തില്‍ പച്ച വെള്ളം ചേര്‍ത്തുപയോഗിക്കരുത്. വെള്ളം എടുക്കാനുപയോഗിക്കുന്ന പത്രങ്ങള്‍ വൃത്തിയായി കഴുകി ഉപയോഗിക്കുക. കുഞ്ഞുങ്ങളുടെ വിസര്‍ജ്യം ടോയ്‌ലെറ്റില്‍ മാത്രം നിക്ഷേപിക്കുക, ആഹാരവും വെള്ളവും ഈച്ച കടക്കാത്ത വിധം അടച്ചു വയ്ക്കുക, കുടിവെള്ള സ്രോതസുകള്‍ , വാട്ടര്‍ ടാങ്കുകള്‍, വെള്ളം ശേഖരിക്കുന്ന പാത്രങ്ങള്‍ ഇവ വൃത്തിയായി സൂക്ഷിക്കുക, പൊതു പരിപാടികള്‍, ആഘോഷങ്ങള്‍, ചടങ്ങുകള്‍, എന്നിവ നടക്കുന്ന എല്ലാ സ്ഥലങ്ങളിലും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. കുടിവെള്ളം വാട്ടര്‍ പ്യൂരിഫൈര്‍ വഴിയുള്ളതാണെങ്കിലും ക്ലോറിനേറ്റ് ചെയ്തതാണെങ്കിലും തിളപ്പിച്ചാറിയ ശേഷം മാത്രം കുടിക്കുക , ഭക്ഷണം കഴിക്കുന്നതിനു മുന്‍പും ശേഷവും കൈകള്‍ നന്നായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, രോഗി ഉപയോഗിക്കുന്ന പാത്രങ്ങള്‍ മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കുക , കിണറുകളും കുടിവെള്ള സ്രോതസുകളും നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക, രോഗികളുമായുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കുക.

മാലിന്യമുക്ത നവകേരളം: ജില്ലാതല ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിര്‍വഹിക്കും

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനവും അഷ്ടമുടിക്കായലിനെ വീണ്ടെടുക്കാനുള്ള വിവിധ പദ്ധതികളുടെ ഭാഗമായി നവീകരിച്ച 30 കടവുകളുടെ സമര്‍പ്പണവും ഇന്ന് (ഒക്‌ടോബര്‍ 2) വൈകിട്ട് നാലിന് ആശ്രാമം ചേക്കോട്ട് കടവില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിര്‍വഹിക്കും. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷത വഹിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

വനിതാ ഹോസ്റ്റല്‍ ഉദ്ഘാടനവും ശിലാസ്ഥാപനവും.

കൊട്ടാരക്കര കില സി.എച്ച്.ആര്‍.ഡി പരിശീലന കേന്ദ്രത്തിലെ വനിതാ ഹോസ്റ്റല്‍ ഉദ്ഘാടനവും നാമകരണവും കിച്ചണ്‍ കം ഡൈനിംഗ് ഹാളിന്റെ ശിലാസ്ഥാപനവും ഇന്ന് (ഒക്ടോബര്‍ രണ്ട്) വൈകിട്ട് മൂന്നിന് നടക്കും. തദ്ദേശ സ്വയംഭരണ എക്‌സൈസ് – പാര്‍ലമെന്ററി കാര്യ മന്ത്രി എം. ബി. രാജേഷ്, ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി തുടങ്ങിയവര്‍ പങ്കെടുക്കും.

മാറ്റി വെച്ചു
ഒക്‌ടോബര്‍ നാലിന് ജില്ലയില്‍ നടത്താനിരുന്ന റവന്യൂ പട്ടയമേളയുടെ തീയതി മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ആയുഷ് വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഹോമിയോപ്പതി ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി മുതാക്കര കമ്മ്യൂണിറ്റി ഹാളില്‍ വയോജന മെഡിക്കല്‍ ക്യാമ്പ് നടത്തി. സൗജന്യ രക്ത പരിശോധന, രോഗനിര്‍ണയം, ബോധവല്‍ക്കരണ ക്ലാസുകള്‍, യോഗ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടത്തി. ആയുഷ് ഹോമിയോപ്പതി വകുപ്പും നാഷണല്‍ ആയുഷ്മിഷനും സംയു ക്തമായാണ് ഈ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇത്തരത്തില്‍ 177 ക്യാമ്പുകള്‍ ജില്ലയില്‍ സംഘടിപ്പിക്കും.

ശക്തികുളങ്ങര ഫിഷിംഗ് ഹാര്‍ബറില്‍ ശുചീകരണ യജ്ഞം നടത്തി.

സ്വച്ഛ ഭാരത് ദിവസിന് മുന്നോടിയായി സ്വച്ഛ്താ ഹി സേവാ-2024 നോട് അനുബന്ധിച്ച് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം, ഭാരത സര്‍ക്കാര്‍, കയറ്റുമതി പരിശോധന ഏജന്‍സി-കൊച്ചി സബ് ഓഫീസ് കൊല്ലത്തിന്റെ ആഭിമുഖ്യത്തില്‍ ശക്തികുളങ്ങര ഫിഷിംഗ് ഹാര്‍ബറില്‍ ശുചീകരപ്രവര്‍ത്തനം നടത്തി. എം.പി.ഇ.ഡി.എ നെറ്റ്ഫിഷ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ്, ഫിഷറീസ് വകുപ്പ്, സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്സ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ (കേരള റീജിയന്‍), കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍, ബോട്ട് ഓണേഴ്‌സ് അസ്സോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെ ശുചീകരണ യജ്ഞം നടത്തിയത്. ഡോ: സുജിത് വിജയന്‍പിള്ള എം. എല്‍. എ. ഉദ്ഘാടനം ചെയ്തു.

താല്‍ക്കാലിക നിയമനം.

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാസ്പ് സ്‌കീം മുഖേന ഇ-ഹെല്‍ത്ത് സപ്പോര്‍ട്ടിംങ്ങ് സ്റ്റാഫ് നിയമനം നടത്തും. യോഗ്യത: മൂന്ന് വര്‍ഷ ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടര്‍, ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിംങ്ങ്/ ഹോസ്പിറ്റല്‍ മാനേജ്മെന്റ് സോഫ്റ്റ് വെയര്‍ ആന്റ് ഇംപ്ലിമെന്റേഷന്‍ എന്നിവയില്‍ ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം . പ്രായപരിധി: 18-41. അവസാനതീയതി ഒക്ടോബര്‍ 10. വിവരങ്ങള്‍ക്ക് : www.gmckollam.edu.in ഫോണ്‍: 0474 2575050.

കായികക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും.

ജില്ലയില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പില്‍ വുമണ്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ( കാറ്റഗറി നമ്പര്‍ 312/2023 ജനറല്‍ ആന്റ് 289/2023 എന്‍.സി.എ-ഇ/ബി/റ്റി) തസ്തികയുടെ കായികക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും ഒക്ടോബര്‍ 8 മുതല്‍ 10 വരെയും എക്സൈസ് വകുപ്പില്‍ വുമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍ ( സെക്കന്റ് എന്‍.സി.എ-ഇ/ബി/റ്റി)(കാറ്റഗറി നമ്പര്‍ 286/2023 ) തസ്തികയുടേത് ഒക്ടോബര്‍ 11 ന് കൊട്ടിയം എം എം എന്‍ എസ്.എസ് കോളേജ് മൈതാനത്ത് നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ അസ്സല്‍ എന്നിവയുമായി ഗ്രൗണ്ടില്‍ ഹാജരാകണം. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ (എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് മുഖേന) ജില്ലാ പി.എസ്.സി. ആഫീസുമായി ബന്ധപ്പെടണം.

വോക്ക് ഇന്‍ ഇന്റര്‍വ്യൂ.
ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ കേരളയുടെ സൗത്ത് റീജിയണില്‍ ഉള്‍പ്പെട്ട വിവിധ ഫാമുകള്‍, ഹാച്ചറികള്‍ എന്നിവിടങ്ങളിലേക്ക് സ്‌കില്‍ഡ് ലേബറര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കും. യോഗ്യത: ഐ. റ്റി. ഐ. ഇലക്ട്രിക്കല്‍ ട്രേഡില്‍ സര്‍ട്ടിഫിക്കറ്റ് . പ്രായപരിധി : 25-45 .അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ എട്ടിന് രാവിലെ 10:30 ന് അഡാക്ക് റീജിയണല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍

സ്പോട്ട് അഡ്മിഷന്‍
അടൂര്‍ അസാപ്പ്

കേരളയുടെ മറൈന്‍ സ്ട്രക്ച്വറല്‍ ഫിറ്റര്‍ കോഴ്‌സിലേയ്ക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. ഐടിഐ വെല്‍ഡര്‍, ഫിറ്റര്‍, ഷീറ്റ് മെറ്റല്‍ എന്നീ ട്രേഡുകള്‍ 2020ന് ശേഷം പാസൗട്ട് ആയവര്‍ക്കാണ് അവ സരം. ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട (ക്രിസ്ത്യന്‍, മുസ്ലിം, ജൈന, ബുദ്ധ, പാഴ്സി) വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് സൗജന്യം . ഫോണ്‍: 7736925907, 9495999688.

 

റോട്ടറിയുടെ ‘ഉയരെ’ സ്‌കോളര്‍ഷിപ്

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ പരിശീലനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രാജ്യാന്തര പ്രസ്ഥാനമായ റോട്ടറിയുടെ ഉയരെ പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പ് ലഭിക്കും. പരിശീലനഫീസിന്റെ പരമാവധി 75 ശതമാനം തുകയാണ് സ്‌കോളര്‍ഷിപ്പായി ലഭിക്കുക . ഐ ഐ ഐ സി യിലെ ടെക്‌നിഷ്യന്‍ , റെക്കഗ്നിഷന്‍ ഓഫ് പ്രയാര്‍ ലേര്‍ണിംഗ് എന്നീ പരിശീലനങ്ങളിലാണ് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് പ്ലംബര്‍ ജനറല്‍ ലെവല്‍ 4, പ്ലസ് വണ്‍ യോഗ്യതയുള്ളവര്‍ക്ക് എക്സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ ലെവല്‍ 4, പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്‌നിഷ്യന്‍ ലെവല്‍ 4, അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍ ലെവല്‍ 3,ആര്‍ പി എല്‍ -ഇലക്ട്രീഷ്യന്‍ ലെവല്‍ 3(അഞ്ചാം ക്ലാസും ,3 വര്‍ഷത്തെ ഇലക്ട്രിഷ്യന്‍ അനുഭവ പരിചയവും ) , ആര്‍ പി എല്‍ പ്ലംബര്‍ ലെവല്‍ 4 (എട്ടാം ക്ലാസും രണ്ടു വര്‍ഷത്തെ അനുഭവ പരിചയവും ) ,ആര്‍ പി എല്‍ റൂറല്‍ മേസണ്‍ ലെവല്‍ 4 (അഞ്ചാം ക്ലാസും അനുഭവ പരിചയവും ), ആര്‍ പി എല്‍ എക്സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ ലെവല്‍ 4 (പത്താം ക്ലാസും രണ്ടു വര്‍ഷത്തെ അനുഭവ പരിചയവും ) എന്നിവയ്ക്കാണ് ഉയരെ സ്‌കോളര്‍ഷിപ്പ് .തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലയിലുള്ളവര്‍ക്കു ഉയരെ പദ്ധതി മുഖേനയുള്ള ഫീസ് ആനുകൂല്യം ലഭിക്കും.

ഇന്‍സ്ട്രക്ടര്‍ നിയമനം.

ചാത്തന്നൂര്‍ ഐ ടി ഐ യില്‍ ഡ്രസ്സ് മേക്കിങ് ട്രേഡ് ഇന്‍സ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് ജനറല്‍ വിഭാഗത്തില്‍ നിന്നും നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും /എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡ്രസ്സ് മേക്കിങ് /ഗാര്‍മെന്റ് ഫാബ്രിക്കേറ്റിംഗ് ടെക്‌നോളജി/കോസ്റ്റ്യൂം ടെക്‌നോളജി വിഷയത്തിലെ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഫാഷന്‍ ആന്റ് അപ്പാരല്‍ ടെക്‌നോളജി വിഷയത്തിലെ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഒക്‌ടോബര്‍ അഞ്ച് രാവിലെ 11ന് ഹാജരാകണം.

ലേലം
ക്ലാപ്പന വില്ലേജില്‍ ബ്ലോക്ക് നം 2 ല്‍ റീ സര്‍വ്വേ നം 330/2-4 ല്‍ ഉള്‍പ്പെട്ട 0.81 ആര്‍സ് പുരയിടം നവംബര്‍ രണ്ടിന് രാവിലെ 11ന് ക്ലാപ്പന വില്ലേജാഫീസില്‍ ലേലം ചെയ്യും. വിവരങ്ങള്‍ക്ക് കരുനാഗപ്പളളി താലൂക്കാഫീസ്, ക്ലാപ്പന വില്ലേജാഫീസ്.

റേഷന്‍കട ലൈസന്‍സി: അപേക്ഷ ക്ഷണിച്ചു
പുനലൂര്‍ താലൂക്കില്‍ ഏരൂര്‍ പഞ്ചായത്തില്‍ 13-ാം വാര്‍ഡില്‍ കരിമ്പിന്‍കോണം 1272167 നമ്പര്‍ ന്യായവിലകടയിലേക്ക് ലൈസന്‍സിയെ പട്ടികജാതി വിഭാഗത്തില്‍ നിന്നും നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാകവറിന് പുറത്ത് എഫ് പി എസ് (റേഷന്‍കട) നമ്പര്‍, താലൂക്ക്, നോട്ടിഫിക്കേഷന്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി ഒക്ടോബര്‍ 28ന് വൈകിട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസില്‍ ലഭ്യമാക്കണം. നിശ്ചിത മാതൃതയിലുള്ള അപേക്ഷ, വിവരങ്ങളും www.civilsupplieskerala.gov.in ലും ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭിക്കും.

അപേക്ഷ ക്ഷണിച്ചു.

സി-ഡിറ്റ് നടത്തുന്ന ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : പ്ലസ്ടു. കോഴ്‌സ് കാലാവധി ആറ് മാസം. അവസാന തിയതി നവംബര്‍ 10. തിരഞ്ഞെടുക്കപ്പെട്ട വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കേരള നോളഡ്ജ് എക്കോണമി മിഷന്‍ പ്രോജക്ടില്‍ ഉള്‍പ്പെടുത്തി സ്‌കോളര്‍ഷിപ്പ് ലഭിക്കും. വിവരങ്ങള്‍ക്ക് :https://mediastudies.cdit.org/ ഫോണ്‍- 8547720167.

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു.

മൈലം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പഞ്ചായത്തിലെ സ്ഥിര താമസക്കാര്‍ ആയിരിക്കണം. പ്രായപരിധി-18-46 വയസ്സ് (2024 ജനുവരി 1ന് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം,46 വയസ്സ് കഴിയാന്‍ പാടില്ല.) പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷത്തെ ഇളവ് ലഭിക്കും. മുന്‍പരിചയമുള്ളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അവര്‍ സേവനം അനുഷ്ഠിച്ച കാലയളവ് (പരമാവധി മൂന്ന് വര്‍ഷം) ഇളവ് അനുവദിക്കും യോഗ്യത: അങ്കണവാടി വര്‍ക്കര്‍-എസ്.എസ്.എല്‍.സി പാസ്സായിരിക്കണം അങ്കണവാടി ഹെല്‍പ്പര്‍-എസ്.എസ്.എസ്.എല്‍.സി പാസ്സാകാന്‍ പാടില്ല (എഴുത്തും വായനയും അറിഞ്ഞിരിക്കണം) അപേക്ഷയുടെ മാതൃക വെട്ടിക്കവല അഡിഷണല്‍ ശിശു വികസന പദ്ധതി ആഫീസ്, മൈലം ഗ്രാമപഞ്ചായത്ത് ആഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ രേഖകള്‍ സഹിതം ഒക്‌ടോബര്‍ 30നകം വെട്ടിക്കവല അഡീഷണല്‍ ശിശു വികസന പദ്ധതി ആഫീസില്‍ ലഭ്യമാക്കണം. ഫോണ്‍ 0474-2616660

വോക്ക് ഇന്‍ ഇന്റര്‍വ്യൂ.

ജില്ലാ സ്‌പോര്‍ട്‌സ് അക്കാദമിയിലേയ്ക്ക് കുക്ക്, അസിസ്റ്റന്റ്കുക്ക് തസ്തികകളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 11 ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0474

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.