“സുരേഷ് ഗോപിയും ഭാര്യ രാധികയും ആറ്റുകാലിൽ ഭക്തർക്കൊപ്പം”

തിരുവനന്തപുരം: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധികയും ആറ്റുകാൽ ക്ഷേത്രത്തിൽ. ആറ്റുകാലിൽ എത്തിയ ഇരുവരും മറ്റ് ഭക്തർക്കൊപ്പം സെൽഫിയുമെടുത്ത ശേഷമാണ് മടങ്ങിയത്. അതിനിടെ കൂടൽ മാണിക്യം വിഷയത്തിലെ ആഅഭിപ്രായമാരാഞ്ഞ മാധ്യമ പ്രവർത്തകരോട്, ‘ഇതിനിടയ്ക്ക് വിഷം ഉണ്ടല്ലോ’യെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. നിങ്ങൾ തന്നെ പ്രചരിപ്പിച്ചതല്ലേയെന്നും ചോദിച്ച സുരേഷ് ഗോപി, വിഷങ്ങളെല്ലാം നമുക്ക് പുകച്ച് ചാടിക്കാമെന്നും പറഞ്ഞു.

മഹാകുംഭമേളയെക്കുറിച്ചും ആറ്റുകാൽ പൊങ്കാലക്കിടെ സുരേഷ് ഗോപി സംസാരിച്ചു. ടൂറിസം രംഗത്ത് മഹാകുംഭ മേള പഠിപ്പിച്ചത് വലിയ പാഠമാണെന്നും യു പിയുടെ ജി ഡി പി വളർച്ച മോശമെന്ന് പറഞ്ഞവർക്ക് ഒക്കെ ഇപ്പോൾ ആശ്ചര്യമായിരിക്കുമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response