തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ നീണ്ടു കിടക്കുന്ന നമ്മുടെ കേരളത്തിൻ്റെ പ്രധാന ഭാഗമാണ് തിരുവനന്തപുരം സെക്രട്ടറിയേറ്റ്. പഞ്ചായത്ത് രാജ് സംവിധാനം വന്നപ്പോൾ മുകൾ തട്ടുകൾ തീർന്ന് എല്ലാം താഴേക്ക് എത്തുമെന്ന എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ഇപ്പോഴും എന്തും സെക്രട്ടറിയേറ്റിൽ എത്തണമെന്ന കീഴ് വഴക്കം നിലനിൽക്കുന്നു. ഈ അവസരത്തിൽ ഫയലുകൾ കുമിഞ്ഞുകൂടുകയാണ്. ഇവിടം വേണ്ടത്ര കാര്യക്ഷമത പലപ്പോഴും ഉണ്ടെങ്കിലും ജീവനക്കാർ ഭൂരിപക്ഷവും അത് കാണിക്കാറില്ല. ഇത് മൂലം ഫയൽ പലതും അനങ്ങാറില്ല. കാസറഗോഡ് മുതൽ കാര്യങ്ങൾ തിരക്കി വരുന്ന സാധാരണപ്പെട്ടവർ മുതൽ എല്ലാവരും എത്തിച്ചേരുന്ന ഈ സ്നേഹഭവനത്തിൽ വെറും കൈയ്യോടെ മടങ്ങിപ്പോകേണ്ട അവസ്ഥയാണ് പലപ്പോഴും. ബ്രിട്ടീഷ് കാരൻ്റെ അതേ നിയമങ്ങൾ നടപ്പാക്കുന്ന തിരക്കിലാണ് ജീവനക്കാർ. ഒരു ഫയൽതന്നെ പെറ്റുപെരുകുന്ന അവസ്ഥയാണ് ഇവിടം. ഇങ്ങനെ പോയാൽ ഈ സ്നേഹഭവനം അദാനി പോലുള്ളവരുടെ കൈകളിൽ എത്തും എന്നതും ജീവനക്കാർ മറക്കരുത്. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ കാര്യമാണ് പറയുന്നത് മറ്റ് വകുപ്പുകളെല്ലാം ഭദ്രമെന്നല്ല. എല്ലാ വകുപ്പുകളിലും ഇതുതന്നെയാണ് സ്ഥിതി . സർക്കാർ മാത്രം വിചാരിച്ചാൽ ഇത് മാറില്ല. എല്ലാവരും കൂടി വിചാരിക്കണം. സംസ്ഥാനത്തെ മന്ത്രിമാർ ഫയൽ നോട്ടത്തിന് കൂടുതൽ സമയം കണ്ടെത്തണം. വരുന്ന ഫയലുകൾ കൃത്യമായി നോക്കി വിടണം. ഓരോ ഫയലും കൃത്യമായി ഉത്തരവായിപ്പോകുന്നോ എന്നറിയാൻ മന്ത്രിമാർ ശ്രദ്ധിക്കണം. ഉദ്ഘാടന മാമാങ്കങ്ങൾക്ക് സമയം കുറയ്ക്കണം. ഇവിടെ തൃതല പഞ്ചായത്ത് സംവിധാനങ്ങൾ അതിനൊക്കെ ഉപയോഗപ്പെടുത്തണം. എന്തിനും ഏതിനും മന്ത്രിമാർ എന്ന നിലയിൽ മാറ്റം വരുത്തണം. എങ്കിലെ സിവിൽ സർവീസ് നന്നാകു. ഒരു വകുപ്പുകളും ഇപ്പോൾ കാര്യക്ഷമായല്ല പ്രവർത്തിക്കുന്നത്. സെക്രട്ടറിയേറ്റിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞത് ഇങ്ങനെ ഒരു അവധി കിട്ടിയാൽ രണ്ടു ദിവസം കൂടി അവധി എടുത്ത് ടൂറിന് പോകും ഫയലുകൾ കെട്ടി കിടക്കും. പ്രത്യേകിച്ചും സ്ത്രീകളോട് ഒന്നും പറയാനും പറ്റില്ല. പറഞ്ഞാൽ പരാതി ഉടൻ ഉണ്ടാകും. നാട്ടിലെ അനാവശ്യ നിയമങ്ങൾ പലപ്പോഴും ദുരന്തമായി മാറും. ഓണം വരുന്നു .ഇനി ഈസെക്രട്ടറിയേറ്റ് കുറച്ചു ദിവസത്തേക്ക് അനാഥമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ഓണത്തിൻ്റെ ഭാഗമായി ജീവനക്കാർ അങ്ങനേയും തിരക്കിലാണ്. ഈ മാസം സെക്രട്ടറിയേറ്റിൽ ജോലി എന്തു നടന്നു എന്ന് മനസ്സിലാക്കാൻ സാധിക്കൂമല്ലോ. ഇത് എല്ലാവകുപ്പുകളിലും സംഭവിക്കുകയാണ്. അഴിമതി സർവ്വത്ര നടക്കുകയാണ് എന്ന് കൂടി ഓർമ്മപ്പെടുത്തട്ടെ, ആഫീസിലെത്തുന്നവരോട് സ്നേഹത്തോടെ സംസാരിക്കാനെങ്കിലും എല്ലാവരും തയ്യാറാകണം എന്നു കൂടി ഓർമ്മപ്പെടുത്തട്ടെ.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.