
ചാടി കളിക്കുന്ന കൊച്ചുരാമൻമാർ. അശോക് തൻവാർ കോൺഗ്രസിൽ എത്തി.
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥികൾക്ക് പിന്തുണ അഭ്യർത്ഥിച്ച് ഇന്നലെ രാവിലെ അശോക് തൻവർ സാമൂഹ്യ മാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് ഒരു മണിക്കൂർ ശേഷം രാഹുൽഗാന്ധി നയിച്ച റാലിയിൽഅശോക് തൻവർ പങ്കെടുത്തത്.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിയിലും സജീവ സാന്നിധ്യമായിരുന്നു അശോക് തൻവർ. ഹരിയാനയിൽ ബിജെപി അധികാരത്തിലെത്തുമെന്നായിരുന്നു അമിത്ഷാ ഇരുന്ന വേദിയിൽ തൻവർ പ്രസംഗിച്ചത്. എന്നാൽ, ആ പ്രസംഗം കഴിഞ്ഞ് മണിക്കൂർ ഒന്ന് തികയും മുമ്പ് തൻവർ കോൺഗ്രസിൽ ചേരുകയായിരുന്നു.
ഹരിയാന ബിജെ.പിയെ കൈവിടുമെന്ന് ഉറപ്പായ സാഹചര്യത്തിൽ കളംമാറ്റം നേതാക്കൾക്ക് കോൺഗ്രസ് ഉറപ്പുകൾ നൽകിയിട്ടുണ്ടാവും. തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം അധികാരം കിട്ടാതെ വരുമ്പോൾ കളം മാറ്റി പിടിക്കും.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.