എമ്പുരാന് വലിയ പ്രതീക്ഷകൾ നൽകി അവതരിപ്പിച്ചുവെങ്കിലും സിനിമ ഒരു കലയാണെന്ന ബോധം നഷ്ടപ്പെട്ട ആസ്വാദകരുടെ കൂട്ടമാകുന്നുവോ കേരളം?

അഭിനയിച്ച മോഹൻലാലിൻ്റെ എഴുത്തും.ജിതിൻ കെ ജേക്കബിൻ്റെ എഴുത്തും രണ്ടും എഫ് ബി യിൽ അവർ തന്നെ കുറിച്ചതാണ്. പ്രതികരണങ്ങൾ ഉണ്ടാകട്ടെ ……

‘ലൂസിഫർ’ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ
അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു.

കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എൻ്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എൻ്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു…

സ്നേഹപൂർവ്വം മോഹൻലാൽ.

‘എമ്പുരാൻ’ സിനിമ വിജയിച്ചാലും ഇല്ലെങ്കിലും ഇത് മോഹൻലാൽ എന്ന നടന് ഉണ്ടാക്കിയ ഡാമേജ് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അയാൾ മലയാള സിനിമയിൽ എന്തൊക്കെ നേടി എന്ന് പറഞ്ഞാലും ഈ ഒരൊറ്റ സിനിമ നൽകിയ ചീത്തപ്പേര് അദ്ദേഹത്തെ വിട്ട് പോകില്ല.

പ്രിത്വിരാജ് എന്ന ആൾ ആരാണ് എന്നും അയാളുടെ രാഷ്ട്രീയം, ഇന്ത്യ വിരുദ്ധത, ഇന്ത്യയുടെ താല്പര്യങ്ങൾക്ക് എതിരെ ജനാധിപത്യത്തിന്റെ മറവിൽ പരസ്യമായി പ്രവർത്തിക്കുന്ന മത തീവ്രവാദ സംഘടനകളോടുള്ള അയാളുടെ ആഭിമുഖ്യം…. എല്ലാം പൊതുസമൂഹത്തിന് അറിയാവുന്ന കാര്യമാണ്.

‘ലഷ്‌കർ ഇ തയ്‌ബ’ എന്ന ഇസ്ലാമിക തീവ്രവാദ സംഘടനയിൽ ഉണ്ടായിരുന്ന തീവ്രവാദിയെ വെള്ള പൂശി നായകൻ ആക്കിയും, ഇന്ത്യയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയും, ഇന്ത്യയെ ഭീകര ആക്രമണങ്ങളിൽ രക്ഷിക്കുവാൻ സ്വന്തം നാടും വീടും എല്ലാം ഉപേക്ഷിച്ച് രാജ്യത്തിനു വേണ്ടി സേവനം ചെയ്യുകയും ചെയ്യുന്ന സുരക്ഷ സേനയിലെ ഉദ്യോഗസ്ഥരെ വില്ലന്മാർ ആയി കാണിക്കുകയും ചെയ്യുന്ന പ്രിത്വിരാജ് സിനിമ വലിയ ഞെട്ടൽ ഉളവാക്കുന്നില്ല എന്നതാണ് സത്യം.

സിനിമയിൽ ‘ലഷ്‌കർ ഇ തയ്‌ബ’ തീവ്രവാദികൾ ഇന്ത്യക്ക് എതിരെ സംസാരിക്കുമ്പോൾ അതിന് കൊടുത്തത് വലിയ ഹൈപ്പ് ആണ് എന്ന് ചിത്രം കണ്ടവർ പറയുന്നു..!

ഇന്ത്യയിൽ കള്ളപ്പണ ഇടപാടിൽ അന്വേഷണം നടത്തുന്നത് എൻഫോസ്‌മെന്റ് ഡയറക്റേറ്റ് ആണെങ്കിലും സിനിമയിൽ കള്ളപ്പണ ഇടപാടിന്റെ പേരിൽ അറസ്റ്റിന് എത്തുന്നത് NIA (ദേശീയ അന്വേഷണ ഏജൻസി) ആണ്. NIA തീവ്രവാദ കേസുകൾ ആണ് അന്വേഷിക്കുന്നത്.

തീവ്രവാദികളെ ഇന്ത്യയിൽ തലപൊക്കാൻ അനുവദിക്കാത്ത NIA എന്നും അവരുടെ പേടി സ്വപ്നം ആണ്. അതുകൊണ്ട് NIA യെ പരമാവധി താറടിച്ചു കാണിക്കാൻ
സിനിമയിലൂടെ നന്നായി ശ്രമിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ദേശീയ പതാകക്ക് എതിരെ സിനിമയിൽ ഉണ്ടായ വിഷം ചീറ്റൽ സെൻസർ ബോർഡ്‌ ആദ്യമേ കട്ട്‌ ചെയ്തു എന്ന് വാർത്തകൾ വരുന്നുണ്ട്. (അത് എങ്കിലും അവരുടെ കണ്ണിൽ പെട്ടു എന്നത് വലിയ കാര്യം….!)

സിനിമയുടെ തുടക്കത്തിൽ ഒരു വിഭാഗത്തിന് എതിരെ മാത്രം നടക്കുന്ന ആക്രമണം ആയി ഒരു കലാപത്തെ വളച്ചൊടിച്ച് വെളുപ്പിക്കാൻ നോക്കിയതാണ് പ്രിത്വിരാജിന് പറ്റിയ ഏറ്റവും വലിയ അബദ്ധം. ഒരു പക്ഷെ യഥാർത്ഥ സംഭവം അവിടെ കാണിച്ചിരുന്നു എങ്കിൽ സിനിമയിൽ ബാക്കിയുള്ള ഭാഗങ്ങളിൽ ഇന്ത്യക്ക് എതിരെയും, ഹിന്ദു – ക്രിസ്ത്യൻ വിശ്വാസങ്ങൾക്ക് എതിരെയും ചീറ്റിയ വിഷം അത്രയും ചർച്ച ആകില്ലായിരുന്നു.

പ്രിത്വിരാജ് കാരണം പെട്ട് പോയത് ഇവിടുത്തെ മാധ്യമങ്ങൾ ആണ്. 22 വർഷം മുൻപ് നടന്ന കലാപത്തെ വെള്ള പൂശി ഒരു വിഭാഗത്തിനെ വംശഹത്യ നടത്തി എന്ന് പ്രചരിപ്പിച്ച് ആ അധ്യായം അവസാനിപ്പിച്ചതായിരുന്നു. അങ്ങനെ അവർ ജനങ്ങളെ വിശ്വസിപ്പിച്ച് വെച്ചതായിരുന്നു. യുവജനങ്ങൾക്ക് ആകട്ടെ വെള്ള പൂശിയ കഥകൾ മാത്രമായിരുന്നു അറിയാമായിരുന്നത്.

ഇനിയിപ്പോൾ എന്തിന്റെ പേരിൽ കലാപം തുടങ്ങി..? ആരാണ് തുടങ്ങി വെച്ചത്..? ആ സംഭവത്തിൽ എത്ര നിരപരാധികൾ കൊല്ലപ്പെട്ടു..? എത്ര സ്ത്രീകളും, കുട്ടികളും കൊല്ലപ്പെട്ടു..? ആ കേസിൽ എത്ര പേരെ ഇന്ത്യയിലെ കോടതികൾ ശിക്ഷിച്ചു എന്നതെല്ലാം വീണ്ടും ചർച്ച ആകുന്നു…!

സിനിമയിൽ ഒരു വിഭാഗത്തെ മാത്രം വെള്ള പൂശി കാണിക്കുന്ന കലാപം യഥാർത്ഥത്തിൽ തുടങ്ങുന്നത് 27 സ്ത്രീകളും 10 കുട്ടികളുമടക്കം 59 സാധാരണക്കാർ പൊള്ളലേറ്റു കൊല്ലപ്പെടുകയും 48 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം മുതൽ ആണ്. കലാപം തുടങ്ങാൻ ഉള്ള ആ സംഭവം ഒരുതരത്തിലും ചർച്ച ആകരുത് എന്ന് കേരളത്തിലെ മാധ്യമങ്ങൾക്കും, രാഷ്ട്രീയക്കാർക്കും നിർബന്ധമുള്ള കാര്യമാണ്. അതാണ്
പ്രിത്വിരാജിന്റെ വെള്ള പൂശൽ കാരണം വീണ്ടും ചർച്ച ആകുന്നത്.

അതായത് സമാധാനത്തോടെ കഴിയുന്ന ജനങ്ങളെ ഒരു പ്രകോപനവും ഇല്ലാതെ അങ്ങോട്ട് കയറി ആക്രമിച്ചിട്ട് തിരികെ കിട്ടുമ്പോൾ ഇരവാദം ഇറക്കുന്ന ഊഡായിപ്പ് ജനങ്ങൾ ഇപ്പോൾ ചർച്ച ചെയ്യുന്നു…!

പ്രിത്വിരാജ് വെള്ള പൂശാൻ നോക്കിയ കലാപത്തിൽ ഒരു വശത്ത് 790 പേരും, മറുവശത്ത് 254 പേരും കൊല്ലപ്പെട്ടു. വംശഹത്യ ആയിരുന്നു എങ്കിൽ ഒരു വശത്തെ ആളുകൾ മാത്രമേ കൊല്ലപെടുക ഉണ്ടായിരുന്നുള്ളല്ലോ..? അത് തന്നെയുമല്ല ഇത് നിരപരാധികളെ അങ്ങോട്ട് കയറി ആക്രമിച്ചതിന് തിരിച്ച് കിട്ടിയതല്ലേ..?

‘എമ്പുരാൻ’ സിനിമയിൽ തീവ്രവാദികളെയും, തീവ്രവാദത്തെയും മഹത്വവൽക്കരിക്കുന്നു എന്ന് മാത്രമല്ല, ക്രിസ്ത്യൻ വിശ്വാസങ്ങളയും അധിക്ഷേപിക്കുന്നുണ്ട്.

അതായത് എമ്പുരാന്‍’ ഹിന്ദു വിരുദ്ധ- ക്രിസ്ത്യൻ വിരുദ്ധ – ഇന്ത്യ വിരുദ്ധ സിനിമയായി ദേശീയ തലത്തില്‍ തുറന്നുകാട്ടപ്പെട്ടുകഴിഞ്ഞു.
അതുകൊണ്ടാണ് ഇപ്പോൾ 17 കട്ട്‌ ചെയ്ത് സിനിമ വീണ്ടും സെൻസർ ചെയ്ത് ഇറക്കാൻ പോകുന്നത്.

ഇന്നലെ വരെ ലാലേട്ടാ എന്ന് മാത്രം വിളിച്ചിരുന്ന മോഹൻലാലിനോട് രണ്ട് വാക്ക് :-

ഞാൻ ഒന്നും അറിഞ്ഞില്ല, എന്നെ ‘പ്രിത്വിരാജ്’ ചതിച്ചതാണ് എന്നൊന്നും പറഞ്ഞേക്കരുത്. അങ്ങനെ ചെയ്താൽ അങ്ങ് വെറും മൊണ്ണ ആണ് എന്ന് ആളുകൾ വിധി എഴുതും.

ഇനി അങ്ങ് കൂടി അറിഞ്ഞു കൊണ്ടാണ് ‘ലഷ്‌കർ ഇ തോയ്‌ബ’ എന്ന തീവ്രവാദ സംഘടനയിൽ പെട്ട തീവ്രവാദിയെ നായക കഥാപാത്രം ആക്കിയും, ഇന്ത്യയിലെ സുരക്ഷ സേനയിലെ ഉദ്യോഗസ്ഥരെ വില്ലന്മാർ ആയും സിനിമയിൽ കാണിച്ചത് എങ്കിൽ വേറൊന്നും പറയാൻ ഇല്ല. പക്ഷെ ഇനിയും രാജ്യസ്നേഹം, ഇന്ത്യൻ സേന എന്നൊന്നും പറഞ്ഞ് ഇറങ്ങിയേക്കരുത്.

വെറുതെ ഇമോഷണൽ ആയി പറയുന്നതല്ല. ദിവസവും പട്ടാളക്കാർ രാജ്യത്തിനായി നടത്തുന്ന പല വിധ സേവനങ്ങൾ കാണുന്ന ഒരാൾ ആയത് കൊണ്ട് പറയുകയാണ്, രാജ്യം നൽകിയ Lieutenant Colonel പദവി അങ്ങേക്ക് ചേരില്ല. സ്വന്തം നേട്ടത്തിന് വേണ്ടി ഇന്ത്യക്ക് എതിരെ കൊടും വിഷം തുപ്പുന്നവരുടെ കൂടെ നിന്നിട്ട് ആ യൂണിഫോം ഇട്ടാൽ അത് രാജ്യത്തിന് അപമാനം ആണ്, സൈനികരോടുള്ള അനാദരവും ആണ്.

രണ്ടും കൂടി വേണ്ട സാറെ. നിങ്ങൾക്ക് ജീവിതത്തിലും അഭിനയിക്കാൻ അറിയാമായിരിക്കും, പക്ഷെ ഇവിടുത്തെ സാധാരണ ജനങ്ങൾക്ക് സിനിമയിലും അഭിനയിക്കാൻ അറിയില്ല, ജീവിതത്തിലും അഭിനയിക്കാൻ അറിയില്ല. പക്ഷെ ജീവിതത്തിൽ അഭിനയിക്കുന്നവരെ തിരിച്ചറിയാൻ ഉള്ള കഴിവ് ഉണ്ടെന്ന് അങ്ങ് മറക്കരുത്.

മോഹൻലാലിനു ഇനിയൊരു തിരിച്ച് പോക്ക് ഉണ്ടെന്ന് തോന്നുന്നില്ല. അത്രമാത്രം വലിയ വീഴ്ച്ച ആണ് അദ്ദേഹം വീണിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ആരോ എഴുതിയത് പോലെ എമ്പുരാന്റെ അടുത്ത പാർട്ടിൽ ഉദ്ദേശിച്ചിരുന്നത് ‘സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുന്ന ഹമാസ് തീവ്രവാദികളെ ഉന്മൂലനം ചെയ്യുന്ന ഇസ്രായേൽ സേനക്ക് നേരെ ‘എന്റെ പിള്ളേരെ തൊടുന്നോടാ’ എന്ന് പറഞ്ഞ് ഹെലകോപ്റ്ററിൽ നിന്ന് പറന്ന് ഇറങ്ങുന്ന നായകനെ ആയിരുന്നിരിക്കും..! ഇനിയിപ്പോൾ ആ മോഹം നടക്കും എന്ന് തോന്നുന്നില്ല..!

‘എമ്പുരാന്’ അടുത്ത ഒരു വരവ് ഉണ്ടാകുമോ എന്ന് തന്നെ കണ്ടറിയണം. എമ്പുരാന്റെ കളക്ഷൻ എന്ന് പറഞ്ഞ് നടത്തുന്നത് വെറും തള്ളുകൾ മാത്രമാണ് എന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ കാണുമ്പോൾ അറിയാം.

ഇതിൽ ആകെ സഹതാപം അർഹിക്കുന്നത് ഗോകുലം ഗോപാലൻ ചേട്ടൻ മാത്രമാണ്. അദ്ദേഹത്തെ ഇതിൽ പെടുത്തി എന്ന് വേണം കരുതാൻ.

17 വെട്ട് വെട്ടി സെൻസറിങ്ങ് നടത്തിയപ്പോൾ തന്നെ നീ തോറ്റു പ്രിത്വിരാജ്. നീ എന്താണ് കരുതിയത്, എണ്ണപ്പണത്തിന്റെ പിൻബലത്തിൽ ഈ രാജ്യത്തെ കുറിച്ച് എന്തും വിളിച്ച് പറയാനും, രാജ്യത്തെ മോശമായി ചിത്രീകരിക്കാനും, രാജ്യത്തെ ജനങ്ങളുടെ വിശ്വാസങ്ങളെ അവഹേളിക്കാനും, തീവ്രവാദത്തെ വെള്ള പൂശാനും നിനക്ക് പറ്റുമെന്നാണോ..?

ഈ രാജ്യത്തിന്റെ കരുത്തിനെ കുറിച്ച് നിനക്ക് ഒന്നുമറിയില്ല. ആളറിഞ്ഞു കളിക്കെടാ നാറി..

ഗുജറാത്ത്‌ കലാപത്തെ കുറച്ചു മുൻപ് എഴുതിയ കുറിപ്പ് വായിക്കാൻ. വായിക്കുന്നവർ പൃഥ്വിരാജിന് നന്ദി പറയാൻ മറക്കരുത്..

ജിതിൻ കെ ജേക്കബ്.എല്ലാവരും പോകുന്നത് ഒരോ താൽപ്പര്യങ്ങളുടെ പുറകേയാണ്. സത്യാവസ്ഥ എന്താകണം. ശരിയുടെ വശത്തേക്ക് മാത്രം മതി,ഈ സിനിമയിൽ മോഹൻലാലിൻ്റെ കഥാപാത്രം മമ്മൂട്ടി ചെയ്തിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ?നിർമ്മാല്യം സിനിമയിൽ പി.ജെ ആൻ്റെണിയുടെ കഥാപാത്രം നമ്മൾ ഓർത്താൽ മതി.ഇന്നായിരുന്നെങ്കിൽ……..?
പത്രാധിപർ.

 

 


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response