28 May 2026
IMG-20250611-WA0017

നൂറ്റണ്ടുകൾ പഴക്കമുള്ള കടയ്ക്കൽ ദേവീക്ഷേത്രത്തിൻ്റെ പളളിയറയുടെ സമർപ്പണം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. PS പ്രശാന്ത് നിർവ്വഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡും തന്ത്രിയും ചേർന്നെടുത്ത തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് പള്ളിയറയുടെ നവീകരണം നടത്തിയത് യോഗത്തിൽ ദേവസ്വം ബോർഡ് ജൂനിയർ സൂപ്രണ്ട് യശോധ അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗം ജെഎം മർഫി, ദേവസ്വം ബോർഡ് അംഗം അജിത്കുമാർ പള്ളയമ്പലം ജയചന്ദ്രൻ തന്ത്രിമാരായ വാസുദേവര് മാധവ് ശംഭു പോറ്റി ,കുഴിക്കാട് ഇല്ലത്ത് വാസുദേവൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി ശശിധരകുറുപ്പ് RK ശശിധരൻപിള്ള എന്നിവർ സംസാരിച്ചു. ആയിരക്കണക്കാൻ ഭക്തർ ചടങ്ങിനു സാക്ഷിയാകാനെത്തി പള്ളിയറ നിർമ്മാണത്തിന് തടിയും മറ്റ് സംവിധാനങ്ങളും വാങ്ങി നൽകുന്നതിന് 24.50 ലക്ഷം രൂപാ ചെലവഴിച്ച പള്ളിയമ്പലം ജയചന്ദ്രൻ പിള്ളയെ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *