28 May 2026
” 17 കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി”

കൊല്ലം: അഞ്ചൽ ഏരൂരിൽ 17 കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏരൂർ കരിമ്പിൻകോണം തടത്തിവിള വീട്ടിൽ ഷാജഹാൻ അജീന ദമ്പതികളുടെ മകൾ ആലിയയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച്ച രാത്രി 9 മണിയോടെയാണ് സംഭവം. ആലിയയുടെ അമമയുടെ അനിയത്തിയോടൊപ്പം താമസിച്ച് പഠനം നടത്തിവരുകയായിരുന്നു ആലിയ. രാത്രിയിൽ ഭക്ഷണം കഴിക്കുന്നതിനായി ആലിയെ വിളിച്ചിട്ട് കതക് തുറന്നില്ല പിന്നീട് നടത്തിയ പരിശോധനയിലാണ് ആലിയയുടെ മൃതദേഹം കണ്ടെത്തിയത്. ഏരൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. കൊല്ലത്തു നിന്നും എത്തിയ ഫോറൻസിക് സംഘം തെളിവെടുപ്പ് നടത്തി. വിളക്കുപാറയിൽ വെക്കേഷണൽ ഹയർസെക്കൻ വിദ്യാർഥിനിയാണ് ആലിയ. സഹോദരൻ അൽത്താഫ്.

Leave a Reply

Your email address will not be published. Required fields are marked *