“മഹിളാസംഘം അഞ്ചൽ മണ്ഡലംതല പ്രവർത്തക കൺവെൻഷൻ നടന്നു”
മഹിളാസംഘം അഞ്ചൽ മണ്ഡലംതല പ്രവർത്തക കൺവെൻഷൻ അഞ്ചലിൽ നടന്നു. അഞ്ചൽ മണ്ഡലത്തിലെ 12 ലോക്കൽ കമ്മറ്റിയിൽ നിന്നും 10 പ്രധാന പ്രവർത്തകരെ ഉൾപ്പെടുത്തിയായിരുന്നു കൺവെൻഷൻ. മഹിളാസംഘം ജില്ലാ സെക്രട്ടറി എം.എസ് താര ഉദ്ഘാടനം നിർവഹിച്ചു.
മഹിളാസംഘം മണ്ഡലം പ്രസിഡൻറ് ഗീതാ അനിൽ അധ്യക്ഷത വഹിച്ചു. മഹിളാ സംഘം അഞ്ചൽ മണ്ഡലം സെക്രട്ടറി ഗിരിജാമുരളി, സി.പി.ഐ മണ്ഡലം സെക്രട്ടറി ലിജു ജമാൽ, സന്ധ്യാ ബിനു, എസ്.സന്തോഷ്, ഏരൂർ പഞ്ചായത്ത് പ്രസിഡന്റ് ജി.അജിത്ത്, അംബിക, ദിവ്യ ജയചന്ദ്രൻ, ചിന്നു വിനോദ് എന്നിവർ പ്രസംഗിച്ചു.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





