“കൊല്ലം നഗരത്തില്‍ വന്‍ കവര്‍ച്ച”

ചിന്നക്കടയിലെ അയ്യപ്പാ ബാങ്കിൾസിലാണ് മോഷണം നടന്നത്‌.വ്യാപാര സ്ഥാപനത്തില്‍ നിന്ന് 5 ലക്ഷം രൂപ കവര്‍ന്ന തായി കടയുടമ അയ്യപ്പൻ പിള്ള പറഞ്ഞു.ശുചിമുറിയുടെ വിടവിലൂടെയാണ് മോഷണ സംഘം അകത്ത്കടന്നത്.കഴിഞ്ഞ ദിവസം പുലര്‍ച്ചെ 4നും 4.50 ന് ഇടയിലാണ് മോഷണം നടന്നത്. മുന്നുമോഷ്ടാക്കളിൽ രണ്ടു പേർ മുഖം മൂടിയും മാസ്കും, ഗ്ലൗസും ധരിച്ചിരുന്നു. സംഭവത്തില്‍ മോഷ്ടാക്കളുടെ ദൃശ്യം പുറത്തുവന്നു. സംഭവത്തിൽ സി.സി.ടി.വി.കൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു..കടയ്ക്കുള്ളിൽ തടിമേശകളിൽ സൂക്ഷിച്ചിരുന്ന പണമാണ് കവർന്നത്. രാവിലെ കടതുറക്കാനെത്തിയവരാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് കൊല്ലം ഈസ്റ്റ് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്ന് പോലീസ് സംഭവത്തിൽ തെളിവെടുപ്പ് നടത്തി അന്വേഷണം ആരംഭിച്ചു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading