ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്ത് പോലീസ്.

കോട്ടയം:അമ്മയും രണ്ട് പെണ്‍മക്കളും ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെ ഷൈനിയുടെ മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ  തൊടുപുഴ ചുങ്കം വലിയപറമ്പില്‍ നോബി ലൂക്കോസിനെയാണ് ഏറ്റുമാനൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അമ്മയും മക്കളും ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യ. ഭര്‍ത്താവുമായി പിണങ്ങിയ ഷൈനിയും മക്കളും കഴിഞ്ഞ 9 മാസമായി സ്വന്തം വീട്ടിലായിരുന്നു താമസം. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഷൈനി തൊടുപുഴ പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നു വരുന്നതിനിടയിലായിരുന്നു കുടുംബത്തിന്റെ ആത്മഹത്യ. നോബിയുടെ വീട്ടില്‍ കടുത്ത പീഡനം ഷൈനി അനഭവിച്ചിരുന്നു എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ഭാര്യ ഷൈനി മക്കളായ അലീന എലിസബത്ത് നോബി, ഇവാന മരിയ നോബി എന്നിവരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതില്‍ നോബിക്കു പങ്കുണ്ടെന്ന് ആരോപണമുണ്ട്. ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് കസ്റ്റഡിയില്‍ എടുത്തത്.നോബിയുടെ ബന്ധുവായ വൈദികന്റെ പേരിലും ആരോപണമുണ്ട്. ഇറാക്കിലാണ് നോബിക്ക് ജോലി,ഏറ്റുമാനൂർ പള്ളിയിൽ മൃതദേഹം അടക്കം ചെയ്യാൻ തീരുമാനിച്ചെങ്കിലും മകൻ എഡ്വെർഡിന്റെ ആഗ്രഹപ്രകാരം തൊടുപുഴയിൽ കൊണ്ടുപോയി സംസ്കരിക്കുകയായിരുന്നു. സംഘർഷസാധ്യത കണക്കിലെടുത്ത് നോബിക്കും കുടുംബത്തിനും വീട്ടിൽ എത്താൻ കഴിഞ്ഞില്ല. ഷൈനി ആദ്യം ജോലിക്ക് വിട്ടിരുന്നു. എന്നാൽ ജോലിസ്ഥലത്ത് പ്രശ്നങ്ങൾ ഉണ്ടായതിന്റെ അടിസ്ഥാനത്തിൽ പിന്നീട് ജോലിക്ക് വിടാതിരുന്നത്ജോബിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞത്.നോബി ദുഷ്ടനായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. മദ്യപിച്ചിട്ടു ഭർത്താവ് എന്ത് കാണിച്ചാലും അതെല്ലാം സഹിച്ചു അവിടെ ജീവിച്ചുവരികയായിരുന്നു ഷൈനി. എപ്പോഴും പറയുമായിരുന്നു വീട്ടുകാരോട് ഇവളെ നിങ്ങൾ നിങ്ങളുടെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകണം എനിക്ക് ആവശ്യമില്ല ഇത് പരിസരവാസികളും ശരിവെക്കുന്നു. നോബിയുടെ വീട്ടുകാർ സാമ്പത്തികമായി ഉയർന്ന നിലയിൽ ഉള്ളവരാണ്എന്നാൽ ഷൈനിയുടെ വീട്ടുകാർക്ക് അത്ര സാമ്പത്തികം മെച്ചപ്പെട്ട അവസ്ഥയിലല്ല.വ്യത്യസ്തമായ പലതരത്തിലുള്ള കഥകൾ പലഭാഗത്തുണ്ടെങ്കിലും ഒരു അമ്മയുടെയും മക്കളുടെയും മരണം അതു ഉയർത്തുന്ന വേദന മനുഷ്യമനസാക്ഷിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.