സൂകാന്തിൻ്റെ നാടകം വിശ്വസിച്ച് സുഹൃത്തുക്കൾ, ഇപ്പോൾ ഒളിവിൽ ഫോൺ നിശബ്ദം

തിരുവനന്തപുരം:വിമാനതാവളത്തിലെഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം നടന്നിട്ട് ദിവസങ്ങൾ പലതു കഴിഞ്ഞു. പ്രതി ഒളിവിൽ ആയിട്ട് പിടിക്കാൻ കഴിയാതെ പോലീസ്. ഒളിവിലിരുന്ന് മുൻകൂർ ജാമ്യം നേടാനായുള്ള ശ്രമവുമായി കാമുകൻ സുകാന്ത് സുരേഷ്.മേഘയുടെ ആത്മഹത്യ ദിവസം കരിച്ചിലോട് കരച്ചിലായിരുന്നു സുകാന്ത് സുരേഷ്. ഇനി ഞാൻ ജീവിക്കില്ല, ഞാനും മരിക്കും എന്ന് വാവിട്ട് നിലവിളിക്കുമ്പോൾ സുഹൃത്തുക്കൾ ആശ്വാസവാക്കുകളുമായി അടുത്തുണ്ടായിരുന്നു. ഇവരുടെ പ്രണയം ആഫീസിൽ എല്ലാവർക്കുമറിയാമായിരുന്നു. ആശ്വസ വാക്കുകൾക്കപ്പുറം ലീവെടുപ്പിച്ച് വീട്ടിലെത്തിക്കുകയായിരുന്നു സുഹൃത്തുക്കൾ. ഈ തക്കം പാർക്കലിൽ മുൻകൂർ ജാമ്യം തേടുകയായിരുന്നു. കുടുംബം. എടപ്പാൾ ശുകപുരത്തെ വീട് നാലു ദിവസമായി പൂട്ടിക്കിടക്കുകയാണ്. എല്ലാവരുടെയും ഫോൺ സ്വിച്ച് ഓഫ് ആണ്.ഫോൺ നിശ്ചലമായതോടെ ആർക്കും ആരുമായും ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞില്ല പ്രതിയെ പിടിക്കാൻ പോലീസ് മലപ്പുറത്ത് എത്തിയെങ്കിലും പിടിക്കാനായില്ല. സുകാന്ത് സുരേഷും മാതാപിതാക്കളും ഇപ്പോൾ ഒളിവിലാണ്.എന്നാൽ മേഘയുടെ പിതാവിൻ്റെ തുറന്നു പറച്ചിലോടെ സുകാന്ത് സുരേഷ് കള്ളകാമുകനാണെന്ന് സമൂഹം തിരിച്ചറിഞ്ഞു.മേഘയുടെ എല്ലാം കൈക്കലാക്കി അവളെ വലിച്ചെറിയുകയായിരുന്നു ഇയാൾ.പ്രണയം സൗഹൃദവും തകർന്നപ്പോൾ അവൾ സ്വീകരിച്ച വഴിയാണ് ആത്മഹത്യ.ഒന്നും എഴുതി വയ്ക്കാതെ ആരെയും ഒപ്പമിരുത്താതെ തൻ്റെ വിധി എന്ന് സ്വയം തിരിച്ചറിഞ്ഞ് അവസാന നിമിഷം പോലും താൻ വിശ്വസിച്ച തൻ്റെ സുകാന്ത് സുരേഷിനെ വിളിച്ചു കൊണ്ട് തന്നെ അവളുടെ ജീവൻ അവൾ നഷ്ടപ്പെടുത്തി.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response