മയക്കുമരുന്നിൻ്റെ വിപത്തിനെ ചൂണ്ടിക്കാട്ടി വിദ്യാർത്ഥി യുവജന സംഘടനകൾ രംഗത്തിറങ്ങണം.

നമ്മുടെ നാട് ദുരിത ഭൂമിയാകാൻ അനുവദിക്കരുത്. ജാതി മത വർണ്ണ വ്യത്യാസമില്ലാതെ നാം ഒത്തൊരുമയോടെ ജീവിക്കുന്ന കാലഘട്ടത്തിൽ നമ്മുടെ കുട്ടികളിൽ ഉണ്ടാകുന്ന ഭാവ വ്യത്യാസങ്ങൾ നാം കണ്ടില്ലെന്നു നടിക്കരുത് എന്തുമാകാം ഏതുമാകാം ആരും ചോദിക്കാനില്ല, പറയുവാനില്ല എന്ന തോന്നൽ നമ്മുടെ കുട്ടികളിൽ കൂടുതലായി തുടങ്ങി. സ്വാതന്ത്ര്യം എന്നതിൻ്റെ അർത്ഥം അവർ കാണുന്നതൊക്കെയും മറ്റു തലങ്ങളിലാണ്. അത് മാറ്റിയെടുക്കാൻ മാതാപിതാക്കൾക്ക്, സഹോദരങ്ങൾക്ക് അധ്യാപകർക്ക് മാത്രമെ കഴിയു.ഇനി സ്കൂളുകളിലേക്ക് വരാം.

കഴിഞ്ഞ കുറച്ചു നാളുകളായി വിദ്വാർത്ഥികളെ അകാരണമായി മർദ്ദിക്കുന്നു എന്ന തരത്തിലുള്ള വീഡിയോകളും. ഫോട്ടോകളും ഇറങ്ങിയതും അതിന് മാധ്യമങ്ങൾ നൽകിയ പ്രചാരണവും കുട്ടികളിലെ സ്വാതന്ത്ര്യത്തെ എടുത്തുടുപ്പിച്ചു. ഒരു സർക്കാർ സ്കൂളിലെ ശ്വേത എന്ന അധ്യാപിക പറഞ്ഞത്. കൊച്ചുകുട്ടികളിലാണ് ഇവർ മയക്കുമരുന്നുകൾ കൊടുത്തു വിടുന്നത്. അത് കൃത്യമായി നമുക്ക് അറിയാം ,പക്ഷേ നമ്മൾ പരാതിപ്പെട്ടാൽ അതിൻ്റെ വ്യാഖ്യാനം മറ്റു രൂപത്തിലെത്തിച്ച് നമ്മെ കൊള്ളരുതാത്തവളാക്കി ചിത്രീകരിക്കും. ഇത്തരം മാഫിയകൾക്ക് എല്ലാ സംവിധാനങ്ങളുമുണ്ട്. അവർ അത് ഫലപ്രദമായി ഉപയോഗിക്കും.

ഒരു സ്വകാര്യ സ്കുളിലെ നിഷ എന്ന അധ്യാപിക പറഞ്ഞത് മറ്റൊന്നാണ്. സാമ്പത്തികമായി കുറച്ചു മുന്നോക്കം നിൽക്കുന്നവരാണ് ഇവിടെ പഠിക്കുന്നവരിൽ അധികവും. ചെറിയ തെറ്റുകൾ കണ്ടാൽ മാതാപിതാക്കളോട് പറഞ്ഞാൽ അവർ അത് ഗൗനിക്കാറില്ല .എന്നാൽ ചിലർ അത് ഗൗരവമായി എടുക്കാറുണ്ട്. പരീക്ഷ എഴുതുക എന്നത് കുട്ടികളിൽ ഇപ്പോൾ ഒരു ആവേശമല്ല. പഠിക്കുന്നതിനപ്പുറം മറ്റു ചില കാര്യങ്ങളോടാണ് വിദ്യാർത്ഥികൾക്ക് താൽപ്പര്യം അത് മുതലാക്കാൻ വെളിയിൽ നിൽക്കുന്ന ഇത്തരം മയക്കുമരുന്ന് മാഫിയകൾക്ക് അറിയാമെന്നും നിഷ പറഞ്ഞു.\.സിനിമകൾ ഒരു പരിധി വരെ കുട്ടികളിൽ തെറ്റായ വാസനകൾ പ്രചരിപ്പിക്കുന്നുണ്ട് പക്ഷേ അത് മലയാള സിനിമകൾ മാത്രമല്ല. ഇന്ന് കുട്ടികൾക്ക് ലോകത്തുള്ള എല്ലാ സിനിമകൾ കാണുന്നതിന്നും മിന്നിട്ടുകൾ കൊണ്ടു കഴിയുന്ന സംവിധാനങ്ങൾ അവരുടെ കൈകളിൽ ഉണ്ട്. കുറ്റകൃത്യങ്ങളിൽ പല സ്വാധീനങ്ങളിൽ ഒന്നു മാത്രമാണ് സിനിമ എന്ന് മറ്റൊരധ്യാപകൻ ജോസ് അഗസ്റ്റിൻ പറഞ്ഞു.

\കുട്ടികളെ സ്നേഹിക്കുന്നതോടൊപ്പം തെറ്റുകണ്ടാൽ ശിക്ഷിക്കാനുള്ള ഉത്തരവാദിത്വം അധ്യാപകർക്ക് നൽകണം. ബാലവകാശ കമ്മീഷനുകളുടെ ഇടപെടൽ സുതാര്യമാകണം ആഷിക്ക് മാഷിൻ്റെ അഭിപ്രായം. ആഗോളീകരണം വിദ്യാഭ്യാസ മേഖലയിൽ വരുത്തിയ മാറ്റങ്ങളുടെ ആകെ തുകയാണ് ഇന്ന് വിദ്യാർത്ഥികളിലെ പലവിധ മാറ്റങ്ങൾ. അധ്യാപകരെ കാമഭ്രാന്തന്മാരാക്കി ചിത്രീകരിക്കുകയും, വിദ്യാർത്ഥികളെ ആവശ്യത്തിനല്ലാതെ ഉപദ്രവിക്കുന്നു എന്ന് വരുത്തി തീർക്കുകയും വിദ്യാർത്ഥി അധ്യാപക അച്ചടക്കത്തെ ഇല്ലാതാക്കുകയും ചെയ്തു അതിൽ സോഷ്യൽ മീഡിയായ്ക്ക് വലിയ പങ്കുണ്ടെന്ന് ശ്രുതി എന്ന അധ്യാപികയുടെ വാദം.കേരളത്തിലെ കുട്ടികൾ നാളത്തെ കേരളത്തെ നയിക്കേണ്ടവരാണ് സർക്കാരും സാമൂഹ്യ പ്രതിബദ്ധതയുള്ളവരുടെ ശേഷിയും കരുത്തും അതിനായ് മാറ്റിവയ്ക്കണം.

ലേഖകനോടൊപ്പം സംസാരിച്ച അധ്യാപക പേരുകൾ യഥാർത്ഥ പേരുകൾ അല്ല എന്നു കൂടി അറിയിക്കട്ടെ!

 


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.