14 June 2026
ദേവാലയത്തില്‍ മോഷണം-പ്രതി മണിക്കുറുകള്‍ക്കുള്ളില്‍ പിടിയില്‍

ദേവാലയത്തില്‍ കടന്ന് കയറി മോഷണം നടത്തിയ പ്രതി മണിക്കുറുകള്‍ക്കുള്ളില്‍ പോലീസ് പിടിയിലായി. കിളിമാനൂര്‍ കല്ലറ കിഴക്കുംകര കുന്നുംപ്പുറത്ത്‌വീട്ടില്‍ ശിവശങ്കരന്‍ മകന്‍ സുധീരന്‍(44) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാത്രിയിലാണ് ജവഹര്‍ ബാലഭവന് സമീപമുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തിഡ്രല്‍ ചര്‍ച്ചില്‍ നിന്നും കബറില്‍ സ്ഥാപിച്ചിരുന്ന കുരിശും വിളക്കുകളും പള്ളിയിലിരുന്ന സൈക്കിളും, കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണവും മോഷ്ടിച്ചത്. ഈസ്റ്റ് പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും സിസിടിവി അടക്കം പരിശോധിച്ചതില്‍ ലഭിച്ച തെളിവുകളില്‍ നിന്നും പ്രതിയെ തിരിച്ചറിഞ്ഞ് മണിക്കുറുകള്‍ക്കുള്ളില്‍ ആലപ്പുഴയില്‍ നിന്നും പിടികൂടുകയായിരന്നു. പ്രതി നിരവധി മോഷണകേസുകളില്‍ പ്രതിയായി ജയില്‍വാസം അനുഭിവിച്ചിട്ടുണ്ട്. ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ സജീവിന്റ നേതൃത്വത്തില്‍ എസ്.ഐ ജഗ്‌മോഹന്‍ ദത്തന്‍ സിപിഒ മാരായ അജയകുമാര്‍, ഷൈജു, സാഗര്‍തമ്പി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.